• Logo

Allied Publications

Europe
കേരളത്തിന്‍റെ സമുദ്രതീരം ഏറ്റവുമധികം മാലിന്യമേറിയതെന്ന് ജർമൻ പഠനറിപ്പോർട്ട്
Share
ഫ്രാങ്ക്ഫർട്ട്: കേരളത്തോട് ചേർന്നുകിടക്കുന്ന സമുദ്രതീരം ലോകത്തിലെ ഏറ്റവും മാലിന്യമേറിയതെന്ന് അന്താരാഷ്ട്ര ഗവേഷണ ഏജൻസിയുടെ റിപ്പോർട്ട്. വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയതിനാൽ ഈ സമുദ്രമേഖല കടൽപക്ഷികൾക്കും മത്സ്യങ്ങൾക്കും ഗുരുതര ഭീഷണി ഉയർത്തുന്നു. മുംബൈ, ആൻഡമാൻ നിക്കോബാർ ദ്വീപുസമൂഹങ്ങൾ എന്നിവിടങ്ങളിലെ തീരമേഖലയും മാലിന്യത്തിന്‍റെ പിടിയിലാണ്. ജർമനിയിലെ ആൽഫ്രഡ് വെഗ്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.

വേന്പനാട്ട് കായലിലാണ് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത്. കായലിൽ എല്ലായിടത്തും മൈക്രോപ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടെത്തി. ആലപ്പുഴയിലെ ചില മേഖലകളിൽ നിന്നു പിടിച്ച മീനുകളിലും പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കക്കാ വർഗങ്ങളിലും ചെറുമീനുകളിലും അകത്തുകടന്ന പ്ലാസ്റ്റിക് ഘടകങ്ങൾ ഭക്ഷ്യമേഖലയെ വിഷമയമാക്കുമെന്നും റിപ്പോർട്ട് പറയുന്നു. കേരളത്തിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതാണ് റിപ്പോർട്ട്.

സമുദ്രമലിനീകരണം സംബന്ധിച്ച 1237 പഠനങ്ങൾ എകോപിപ്പിച്ചാണ് ഗവേഷണം നടത്തിയത്. ന്ധലിറ്റർബേസ്’ എന്ന് പേരുനൽകിയ പഠനറിപ്പോർട്ടിൽ ലോകത്തെ ഓരോ മേഖലയിലെയും മലിനീകരണത്തിന്‍റെ കണക്കുവിവരങ്ങൾ പരാമർശിക്കുന്ന ഭൂപടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗാർഹികമാലിന്യം കടലിൽ തള്ളുന്നത് മലിനീകരണത്തോത് വർധിക്കാൻ കാരണമാകുന്നുവെന്ന് ജർമൻ ഗവേഷകർ ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ വിദൂരദ്വീപുകളിൽ നിന്നുപോലും പരിശോധനയ്ക്കായി ശേഖരിച്ച സാന്പിളുകളിൽ പ്ലാസ്റ്റിക് ഘടകങ്ങളുടെ സാന്നിധ്യമുണ്ട്. ടിബറ്റൻ പീഠഭൂമിയിലെ തടാകങ്ങളും പ്ലാസ്റ്റിക് മാലിന്യത്തിനിന്ന് മുക്തമല്ല. ഓസ്ട്രേലിയ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളുടെ സമുദ്രതീരങ്ങളിലെയും നദികളിലെയും മലിനീകരണത്തിന്‍റെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: ജോർജ് ജോണ്‍

പി.കെ. ബേബി റായ്പുരിൽ നിര്യാതനായി.
ഡബ്ലിൻ: താലയിലെ വിനു ജോസഫിന്‍റെ ഭാര്യ സൗമ്യയുടെ പിതാവ് പി.കെ.ബേബി (60, റിട്ട. എസ്ബി ഐ ഉദ്യോഗസ്ഥൻ) ഛത്തിസ്ഗഡിലെ റായ്പുരിൽ നിര്യാതനായി.
സെ​ഹി​യോ​ൻ യു​കെ​യു​ടെ മൂ​ന്നാം​ശ​നി​യാ​ഴ്ച ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി​ശു​ശ്രൂ​ഷ​യും സെ​പ്റ്റം​ബ​ർ 18ന്.
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ മൂ​ന്നാം ശ​നി​യാ​ഴ്ച​യും ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്
വീ​ണ്ടും ടി​വി സം​വാ​ദ​ത്തി​നൊ​രു​ങ്ങി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ സ്ഥാ​നാ​ർ​ഥി​ക​ൾ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ടാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ ചാ​ൻ​സ​ല​ർ സ്ഥാ​നാ​ർ​ഥി​ക​ൾ അ​ടു​ത്ത ടെ​ലി​വി​ഷ​ൻ സം​വാ​ദ​ത്തി​നു ത
വാ​ക്സി​ൻ ച​ല​ഞ്ചി​ൽ കേ​ര​ള​ത്തി​ന് 10 ല​ക്ഷം ന​ൽ​കി സ്വി​സ് മ​ല​യാ​ളി കൂ​ട്ടാ​യ്മ.
സൂ​റി​ച്ച്: കേ​ര​ള​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​ത്താ​ങ്ങേ​കി സ്വി​റ്റ്സ​ർ​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ട
പു​തി​യ​താ​യി ബ്രി​സ്റ്റോ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത്ത​വു​മാ​യി എ​സ്ടി​എ​സ്എം​സി​സി.
ബ്രി​സ്റ്റോ​ൾ: യു​കെ​യി​ലേ​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നും ജോ​ലി​യ്ക്കു​മാ​യി നാ​ട്ടി​ൽ നി​ന്ന് പോ​കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്.