• Logo

Allied Publications

Europe
അബർഡീൻ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പീഡാനുഭവാര തിരുക്കർമങ്ങൾ
Share
അബർഡീൻ: സ്കോട് ലൻഡിലെ യാക്കോബായ സുറിയാനി സഭയുടെ അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പീഡാനുഭവവാര തിരുക്കർമങ്ങൾ ഏപ്രിൽ എട്ട് (ശനി) മുതൽ 15 (ശനി) വരെ അബർഡീൻ മസ്ട്രിക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ നടക്കും.

എട്ടിന് (ശനി) വൈകുന്നേരം ഏഴിന് സന്ധ്യ പ്രാർഥന നടക്കും. ഒന്പതിന് (ഞായർ) ഓശാനയുടെ ശുശ്രൂഷകൾ സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ രാവിലെ 11.45ന് ആരംഭിക്കും. തുടർന്നു നടക്കുന്ന വിശുദ്ധ കുർബാന, അനുഗ്രഹ പ്രഭാഷണം, ആശിർവാദം എന്നിവയ്ക്ക് ഫാ. മിജോ മാത്യു മുഖ്യകാർമികത്വം വഹിക്കും.

10, 11 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ വൈകുന്നേരം ആറിന് കുന്പസാരവും ഏഴിന് സന്ധ്യാ പ്രാർഥനയും സുവിശേഷ പ്രസംഗവും ധ്യാനവും നടക്കും. 11ന് 6.30 മുതൽ സണ്‍ഡേ സ്കൂൾ കുട്ടികൾക്കായി ഹൂസോയോ പ്രാപിക്കുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ മാതാപിതാക്കളും കുട്ടികളെ പള്ളിയിൽ കൊണ്ടുവരേണ്ടതാണ്.

12ന് (ബുധൻ) വൈകുന്നേരം നാലു മുതൽ സെന്‍റ് ക്ലെമെന്‍റസ് എപ്പിസ്കോപ്പൽ പള്ളിയിൽ കുന്പസാരവും 6.30ന് സന്ധ്യാ പ്രാർഥനയും പെസഹയുടെ ശുശ്രൂഷകളും പെസഹകുർബാനയും അപ്പം മുറിക്കലും നടക്കും.

14 ന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, ശ്ലീബാവന്ദനം, ശ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ എന്നിവ നടക്കും.

15ന് (ശനി) ഉയിർപ്പിന്‍റെ ശുശ്രൂഷകൾ വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തോടെ ആരംഭിക്കും. വിശുദ്ധ കുർബാന, ശ്ലീബാ ആഘോഷം, സ്നേഹ വിരുന്ന് എന്നിവയോടുകൂടി ഈ വർഷത്തെ പീഡാനുഭവവാരം സമാപിക്കും.

പള്ളിയുടെ വിലാസം: St .Clements  Episcopal  Church , Mastrick Drive, AB 16  6 UF , Aberdeen , Scotland , UK.

വിവരങ്ങൾക്ക്: ഫാ. എബിൻ മാർക്കോസ് (വികാരി) 07736547476, രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, ജോണ്‍ വർഗീസ് (ട്രഷറർ) 07737783234, 01224 467104.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.