• Logo

Allied Publications

Europe
പുതിയ മുഖവുമായി 50 ന്‍റെ യൂറോ നോട്ട് വിപണിയിൽ
Share
ബെർലിൻ: ലോകത്തിലെ ഏതുനാണയത്തിനും ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളാണ് സാധാരണക്കാരെ വിഢികളാക്കുന്നത്. എന്നാൽ യൂറോ നോട്ടുകളുടെ നിർമാണം കാലാകാലങ്ങളായി എല്ലാം പഴുതുകളും അടച്ചുകൊണ്ടാണ് ഇപ്പോൾ മാറ്റി രൂപകല്പന ചെയ്ത് പുറത്തിറക്കിയത്. പ്രത്യേകിച്ച് യൂറോയുടെ 50 ന്‍റെ നോട്ടുകൾ.

യൂറോ രാജ്യങ്ങളിൽ ഏറെ പഴികേട്ട 50 യൂറോയുടെ കെട്ടു മട്ടും മാറ്റി ഇതാ പുതുമുഖവുമായി വിപണിയിലിറക്കി. യൂറോപ്പിന്‍റെ മോണിട്ടറി അഥോറിറ്റിയായ യൂറോപ്യൻ സെൻട്രൽ ബാങ്കാണ് (ഇസിബി) നോട്ട് പുറത്തിറക്കിയത്. ഗ്രീക്ക് പുരാണവുമായി ബന്ധപ്പെട്ട ചിത്രത്തോടെ ആലേഖനം ചെയ്ത യൂറോപ്യൻ സീരീസ് എന്നറിയപ്പെടുന്ന നോട്ട് ഏപ്രിൽ നാലിനാണ് ജനങ്ങളുടെ കൈകളിലെത്തിയത്.

പുതിയ 50 യൂറോ നോട്ടിന് ഓറഞ്ചും ബ്രൗണും കലർന്ന നിറമാണുള്ളത്. വെളിച്ചത്തിന്‍റെ മുൻപിൽ പിടിച്ചാൽ നോട്ടിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ സുതാര്യമായി വെളിപ്പെടും. അതുപോലെ വാട്ടർ മാർക്കിലും പ്രത്യേകതയുണ്ട്. ഇതിന്‍റെ വ്യാജനെ സൃഷ്ടിക്കാനാവില്ലെന്നാണ് ഇസിബി ബാങ്ക് മേധാവി മാരിയോ ഡ്രാഗിയുടെ പക്ഷം.

കള്ളനോട്ടുകളെ പരാജയപ്പെടുത്താൻ പുതിയ വാട്ടർമാർക്കോടുകൂടി, യൂറോയുടെ 5, 10, 20 നോട്ടുകൾ ഇസിബി നേരത്തെ പുറത്തിറക്കിയിരുന്നു. യൂറോസോണിൽ നിന്നു തന്നെ ഉണ്ടാവുന്ന കള്ളനോട്ടുകൾ യഥാർഥ നോട്ടുകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് 50 ന്‍റെ പുതിയ നോട്ടുകൾ പുതിയ രൂപവും ഭാവവും പേറുന്നത്. 100, 200 എന്നീ മൂല്യങ്ങളുള്ള നോട്ടുകളും വിപണിയിലുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട