• Logo

Allied Publications

Europe
ബ്രിട്ടനിൽ ഭീകരാക്രമണ ഭീഷണി
Share
ലണ്ടൻ: ബ്രിട്ടനിൽ ശക്തമായ ആക്രമണം നടത്താൻ ഭീകരാവാദ സംഘടന തയാറെടുപ്പ് നടത്തുന്നതായി ഇന്‍റലിജൻസ് മുന്നറിയിപ്പ്. രാജ്യത്തെ വിമാനത്താവളങ്ങളും ആണവ നിലയങ്ങളുമാണ് ഭീകരർ ലക്ഷ്യമിട്ടിരിക്കുന്നതെന്നുമാണ് സൂചന. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ സർക്കാരിന് നൽകിയിരിക്കുന്നത്.

വിമാനത്താവളങ്ങളിലെയും ആണവ നിലയങ്ങളിലെയും സുരക്ഷാ സന്നാഹങ്ങൾ മറികടക്കാനുള്ള മാർഗങ്ങൾ ഭീകരർ വികസിപ്പിച്ചെടുത്തു കഴിഞ്ഞുവെന്നാണ് വിവരം. എയർപോർട്ടിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും തിരിച്ചറിയാനുള്ള സ്കാനർ ബൈപാസ് ചെയ്യാനുള്ള മാർഗമാണ് കണ്ടെത്തിയിരിക്കുന്നത്.

നിലവിലുള്ള ഇലക്ട്രോണിക് സുരക്ഷാ പരിശോധനയിലൂടെ സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്താൻ സാധിക്കാത്ത തരത്തിലുള്ള ആധുനിക മാർഗമാണ് ഭീകരർ ഉപയോഗിക്കാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്.

ഹാക്കർമാരെ ഉപയോഗിച്ച് ആണവ നിലയങ്ങളിലെ സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് ആക്രമണങ്ങൾ നടത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇസ് ലാമിക് സ്റ്റേറ്റ് ഭീകരർ മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും ബോംബ് സ്ഥാപിച്ച് സ്ഫോടനം നടത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് രഹസ്വാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.