• Logo

Allied Publications

Europe
യുക്മ "യു ഗ്രാൻഡ്’ ലോട്ടറി ഉദ്ഘാടനം ചെയ്തു
Share
ലണ്ടൻ: യുക്മ ദേശീയ നേതൃയോഗം ഏപ്രിൽ ഒന്നിന് ബെർമിംഗ്ഹാമിലെ എക്സ് സർവീസ് മെൻസ് സോഷ്യൽ ക്ലബിൽ നടന്നു. ദേശീയ നേതൃത്വത്തോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ റീജണൽ നേതാക്കളും പങ്കെടുത്തു.

രണ്ട് സെഷനുകളായി നടന്ന സമ്മേളനത്തിൽ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്നു നടന്ന ആദ്യ സെഷനിൽ 2017 പ്രവർത്തന വർഷത്തിലെ പ്രധാന കർമപരിപാടികളെക്കുറിച്ചുള്ള രൂപരേഖ അതാത് റീജണൽ പ്രസിഡന്‍റുമാർ അവതരിപ്പിച്ചു. തുടർന്ന് യുക്മ ഏറ്റെടുത്തു നടത്താനിരിക്കുന്ന പ്രധാന സംരംഭങ്ങളെക്കുറിച്ചു ചുമതലപ്പെട്ട കോഓർഡിനേറ്റർമാർ സംസാരിച്ചു. അതോടൊപ്പം പൊതു ചർച്ചയും നടന്നു. ഉച്ച ഭക്ഷണത്തിനുശേഷം വിവിധ പോഷക സംഘടനകളായ യുക്മ നഴ്സസ് ഫോറം, യുക്മ ചാരിറ്റി ഫൗണ്ടേഷൻ, യുക്മ ടൂറിസം ക്ലബ്, യുക്മ ന്യൂസ്, യുക്മ സാംസ്കാരിക വേദി, യുക്മ പിആർഒ ടീം, ജ്വാല ഇമാഗസിൻ തുടങ്ങിയവയുടെ നേതൃത്വവും ഒത്തുചേർന്നു.

ചടങ്ങിൽ ന്ധയു ഗ്രാൻഡ്’ ലോട്ടറിയുടെ ഉദ്ഘാടനം ബെർമിംഗ്ഹാമിലെ ഇന്ത്യൻ കോണ്‍സുലേറ്റിൽനിന്നുള്ള അസിസ്റ്റന്‍റ് കോണ്‍സുലാർ (വെൽഫയർ) അശോക് റാവത്ത് നിർവഹിച്ചു. യുക്മ ടൂറിസം ക്ലബ് വൈസ് ചെയർമാൻ ടിറ്റോ തോമസ് ആദ്യ ടിക്കറ്റുകൾ ഏറ്റുവാങ്ങി. യുക്മയുടെ ദേശീയ തലത്തിലും റീജണൽ തലങ്ങളിലും നടക്കുന്ന പ്രവർത്തനങ്ങൾക്കും പോഷക സംഘടനാ പ്രവർത്തനങ്ങൾക്കും വേണ്ടിവരുന്ന സാന്പത്തിക സ്രോതസുകൾക്കായി സ്ഥിരമായി സ്പോണ്‍സർമാരെ മാത്രം ആശ്രയിച്ചുപോരുന്ന നിലവിലുള്ള രീതിക്ക് ഒരു പരിധിവരെ മാറ്റം കുറിക്കുകയാണ് ന്ധയു ഗ്രാന്‍റി’ലൂടെ യുക്മ. ഒന്നാം സമ്മാനം ഒരു ബ്രാൻഡ് ന്യൂ കാർ പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന നടത്തുന്ന പ്രസ്തുത ലോട്ടറിക്ക് നിയമപരമായ എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞതായി ദേശീയ ട്രഷറർ അലക്സ് വർഗീസ് പറഞ്ഞു. ഒരു ടിക്കറ്റിന് പത്തു പൗണ്ട് നിരക്കിലാണ് വില്പനക്കെത്തുന്നത്.

പദ്ധതി പ്രകാരം റീജണുകൾ വിൽക്കുന്ന ടിക്കറ്റിന്‍റെ അന്പതു ശതമാനം പ്രസ്തുത റീജണും ടിക്കറ്റ് വിൽക്കുന്ന അസോസിയേഷനും തുല്യമായി വീതിച്ചു നൽകും. വിറ്റുവരവിന്‍റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷൻ അക്കൗണ്ടിൽ നിക്ഷേപിക്കും. ബാക്കി 40 ശതമാനം തുക യുക്മ നാഷണൽ കമ്മിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കും. ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ കാറിന് പുറമെ, പത്തു ഭാഗ്യവാ·ാരെ കൂടി നറുക്കെടുത്ത് പത്ത് സ്വർണ നാണയങ്ങളും സമ്മാനമായി നൽകുന്നുണ്ട്.

അലൈഡ് ഫിനാൻഷ്യൽ സർവീസസ് ആണ് ലോട്ടറിയുടെ എല്ലാ സമ്മാനങ്ങളും സ്പോണ്‍സർ ചെയ്യുന്നത്. യുക്മയുടെ നാളിതുവരെയുള്ള നാൾവഴികളിൽ, നേപ്പാൾ ചാരിറ്റി അപ്പീലിന് ശേഷമുള്ള ഏറ്റവും അഭിമാനകരമായ ഒരു കാൽവയ്പായി ന്ധയു ഗ്രാൻഡ്’ ലോട്ടറിയെ യുക്മ പ്രഥമ ദേശീയ നേതൃ സംഗമം വിലയിരുത്തി.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ