• Logo

Allied Publications

Europe
ഹൈഡൽബർഗ് സീറോ മലബാർ സമൂഹത്തിന്‍റെ വാർഷിക ധ്യാനവും പീഡാനുഭവ ശുശ്രൂഷകളും
Share
ഹൈഡൽബർഗ്: വലിയ നോന്പുകാലത്ത് സെന്‍റ് തോമസ് സീറോ മലബാർ സമൂഹം നടത്തി വരാറുള്ള വാർഷിക ധ്യാനം ഏപ്രിൽ ഏഴ്, എട്ട്, ഒന്പത് (വെള്ളി, ശനി, ഞായർ) തീയതികളിൽ ഹൈഡൽബർഗ് ഹിൽഡാ സ്ട്രാസെ 06 ലെ സെന്‍റ് ബൊണിഫാസിയോസ് പള്ളി ഹാളിൽ നടക്കും.

ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങുന്ന ധ്യാനം ഒന്പതിന് ഓശാന ഞായറാഴ്ച വൈകുന്നേരം നാലിന് നടത്തുന്ന കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയോടെ സമാപിക്കും. ഫാ. വിൽസണ്‍ പാറെക്കാട്ടിലാണ് ധ്യാനം നയിക്കുന്നത്. ഓശാന ഞായറാഴ്ച രണ്ടു മുതൽ നാലു വരെ കുരിശിന്‍റെ വഴിയും മലയാളത്തിൽ കുന്പസാരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും ധ്യാനത്തിൽ സംബന്ധിക്കുന്നവർക്ക് ഉച്ചഭക്ഷണം ലഭ്യമാണ്.

13ന് പെസഹായുടെ സെന്‍റ് ആൽബർട്ട് പള്ളി വക ബെർഗ്ഹൈമർസ്ട്രാസെ 108 എ ലെ ഹാളിൽ നടക്കും. രാത്രി 10 മുതൽ 11 വരെ ആരാധന, പെസഹാ അപ്പം മുറിക്കൽ, പാന വായന (ജൂഗൻഡ് ഹാളിൽ) നടക്കും.

14ന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ രാവിലെ ഒന്പതു മുതൽ (സെന്‍റ് ബൊണിഫാസിയോസ് പള്ളി ഹാൾ, ഹിൽഡെ സ്ട്രാസെ 06) ആരംഭിക്കും. കുരിശിന്‍റെവഴി, ഉച്ചക്ക് 12ന് കഞ്ഞി വിതരണം എന്നിവ ഉണ്ടായിരിക്കും.

16ന് ഉയിർപ്പിന്‍റെ ശുശ്രൂഷകൾ വൈകുന്നേരം നാലിന് ബ്ലൂളമൻ സ്ട്രാസെ 23 ലെ സെന്‍റ് ബൊണിഫാസിയോസ് പള്ളിയിൽ ആരംഭിക്കും. തിരുനാൾ കുർബാനക്ക് ശേഷം പള്ളി ഹാളിൽ കാപ്പി സൽക്കാരവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: മൈക്കിൾ കിഴുകണ്ടയിൽ 06221 769772, തോമസ് പറത്തോട്ടത്തിൽ 06224 928658, റോയി നാല്പതാംകളം 06223 990571.

റിപ്പോർട്ട്: ജോർജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.