ബെർമിംഗ്ഹാം: ഇംഗ്ലണ്ടിലേ പുതുപ്പള്ളി എന്നറിയപ്പെടുന്ന ബെർമിംഗ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പീഡാനുഭവവാരം ഏപ്രിൽ എട്ട് (ശനി) മുതൽ ആരംഭിക്കും.
ബെർമിംഗ്ഹാം ആൽബർട്ട് റോഡിലുള്ള ഓൾ സെയിന്റ്സ് പള്ളിയിൽ രാവിലെ 10 ന് പ്രഭാത നമസ്കാരവും ഓശാനയുടെ ശുശ്രൂഷകളായ കുരുത്തോല വാഴ്ത്തൽ, കുരുത്തോല വിതരണം തുടർന്നു ഫാ. പീറ്റർ കുര്യാക്കോസിന്റെ മുഖ്യകർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും.
12ന് (ബുധൻ) വൈകുന്നേരം നാലിന് ഓൾ സെയിന്റ്സ് (All saints Church, Alberts Road, Stechford, Brimingham, B33 8 UA) പളളിയിൽ പെസഹായുടെ ശുശ്രൂഷകൾ ആരംഭിക്കും. സന്ധ്യാ പ്രാർഥന, പെസഹ കുർബാന, അപ്പം മുറിക്കൽ തുടങ്ങിയവ നടക്കും.
14ന് (വെള്ളി) രാവിലെ ഒന്പതിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ (St.Cyprins Hall, Birmingham,B25 8DL) ആരംഭിക്കും. പ്രഭാത നമസ്കാരം, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രുഷ, തുടർന്നു നമ്മുടെ കർത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികൾ ചൊറുക്കാ കുടിച്ച് ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ അവസാനിക്കും.
15ന് (ശനി) വൈകുന്നേരം നാലിന് ഉയിർപ്പുതിരുനാളിന്റെ ശുശ്രൂഷകൾ ആരംഭിക്കും. സന്ധ്യാ പ്രാർഥന, തുടർന്നു ഉയർപ്പുപെരുന്നാളിന്റെ
പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബാന, ശ്ലീബാ ആഘോഷം, സ്നേഹ വിരുന്ന് എന്നിവയോടുകൂടി പീഡാനുഭവവാരം അവസാനിക്കും.
പീഡാനുഭവവാര ശുശ്രൂഷകൾക്ക് ഫാ. പീറ്റർ കുര്യാക്കോസ് നേതൃത്വം നൽകും.
റിപ്പോർട്ട്: രാജു വേലംകാലാ
|