• Logo

Allied Publications

Europe
ഡോ. മഞ്ജു ലക്സണ്‍ ബ്രിട്ടനിൽ സിആർഎൻ തസ്തികയിൽ
Share
ലണ്ടൻ : ബ്രിട്ടന്‍റെ ചരിത്രത്തിൽ ആദ്യമായി റിസർച്ച് കൾച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഡോക്ടറേറ്റ് നേടി മലയാളി സമൂഹത്തിന് അഭിമാനമായ കോട്ടയംകാരി മഞ്ജു ലക്സണ്‍ ഗ്രേറ്റർ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് നെറ്റ് വർക്കിൽ (സിആർഎൻ) അസിസ്റ്റന്‍റ് റിസർച്ച് ഡെലിവറി മാനേജരായി നിയമിതയായി. ജൂണ്‍ 28ന് പുതിയ സ്ഥാനം ഏറ്റെടുക്കും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ചിന്‍റെ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് ഫെസിലിറ്റിയിൽ ക്വാളിറ്റി ലീഡ് (Clinical Lead) ആയി ജോലി ചെയ്തുവരവെയാണ് റിസർച്ച് വിഭാഗത്തിന്‍റെ ഇക്വാവാളിറ്റി ആൻഡ് ഡൈവേഴ്സിറ്റി കോഓർഡിനേറ്റർ കൂടിയാണ് മഞ്ജുവിന്‍റെ പുതിയ നിയമനം.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എൻട്രൻസ് പരീക്ഷയിൽ റാങ്കോടെ നഴ്സിംഗ് പഠനത്തിന് തുടക്കം കുറിച്ച മഞ്ജു, മൂന്നാം റാങ്കോടെയാണ് ബിഎസ് സി (ഹോണേഴ്സ്, 1996/2000) പഠനം പൂർത്തിയാക്കിയത്. തുടർന്ന് 2001 ൽ യുകെയിലെത്തി മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് 2002 ൽ അഡ്വാൻസ്ഡ് നഴ്സിംഗ് സ്റ്റഡീസിൽ എംഎസ് സി ബിരുദം നേടി. ഈ കാലയളവിൽ ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ ഗവേഷണങ്ങളിലും നിരവധി ഇന്‍റർനാഷണൽ കോണ്‍ഫറൻസുകളിലും റിസർച്ച് പ്രോജക്ടുകളിലും മഞ്ജു പങ്കാളിയായി മികച്ച സ്കോർ നേടിയിരുന്നു. സെൻട്രൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻ എച്ച്എസ് ട്രസ്റ്റിൽ ട്രാഫോർഡ് ആശുപത്രികളുടെയും അക്യുട്ട് മെഡിസിൻ കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളുടെയും ഡിവിഷണൽ റിസർച്ച് മാനേജരായും പ്രവർത്തിച്ച മഞ്ജു ഇപ്പോൾ മാഞ്ചസ്റ്റർ മെട്രോപ്പോളീറ്റൻ യൂണിവേഴ്സിറ്റിയിൽ ഹോണററി സ്റ്റാഫാണ്.

യുകെയിലെ ഹൈപ്പർടെൻഷൻ സ്പെഷലിസ്റ്റ് നഴ്സുമാരുടെ ദേശിയ സംഘടനയായ നഴ്സസ് ഹൈപ്പർടെൻഷൻ അസോസിയേഷൻ ഓഫ് യുകെയിൽ രണ്ടുവർഷം ജോയിന്‍റ് സെക്രട്ടറിയും തുടർന്ന് ഈ അസോസിയേഷന്‍റെയും സൊസൈറ്റിയുടെയും നിരവധി കോണ്‍ഫറൻസുകളിൽ അധ്യക്ഷയുമായിരുന്നു. ഇന്‍റർനാഷണൽ ജേർണലുകളിലെ ക്ഷണിതാവ് എന്ന നിലയിൽ നിരവധി ലേഖനങ്ങൾ തയാറാക്കിയിട്ടുണ്ട്. ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ ഒബ്സർവേഷണൽ ക്ലിനിക്കൽ സ്കിൽഡ് എക്സാമിനറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെൻട്രൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷനിൽ റിസർച്ച് ആൻഡ് ഇന്നവേഷൻ ഡിവിഷനിലായിരുന്നു മഞ്ജുവിന്‍റെ തുടക്കം.

മാഞ്ചസ്റ്റർ മേട്രോപോളിറ്റൻ യുണിവേഴ്സിറ്റിയിൽ നിന്നും പ്രഫ. കാരോൾ ഹേ യുടെയും ഡോ. ഫിയോന ഡങ്കന്‍റെയും മേൽനോട്ടത്തിലാണ് മഞ്ജു ഡോക്ടർ ഓഫ് ഫിലോസഫി കരസ്ഥമാക്കിയത്. നഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ട് ക്ലിനിക്കൽ റിസർച്ചിൽ മഞ്ജു ലക്സണ്‍ മുന്പും നേട്ടം കൈവരിച്ചിരുന്നു.

കഴിഞ്ഞവർഷം ദി അഡ്വർടൈസർ എന്ന മാഞ്ചസ്റ്ററിലെ പ്രമുഖ ദിന പത്രത്തിൽ മഞ്ജുവിന്‍റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. റിസർച്ച് കൾച്ചറിനെ ആസ്പദമാക്കിയുള്ള മഞ്ജുവിന്‍റെ ഗവേഷണത്തിന് നഴ്സിംഗ് റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (NRSI) മംഗലാപുരം ഫാദർ മുല്ലെർസിൽ നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

കലാരംഗത്തും സജീവമായ മഞ്ജു യുക്മ നടത്തിയ കലോൽസവത്തിൽ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംഘടനകളിലും മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷൻ ഉൾപ്പെടെയുള്ള മലയാളി കൂട്ടായ്മകളിൽ സജീവ പ്രവർത്തകയുമാണ്.

കെഎസ് ഇബി മുൻ എൻജിനിയറും യുകെയിലെ ഒഐസിസി നേതാവുമായ ചങ്ങനാശേരി തുരുത്തി സ്വദേശി ഡോ. ലക്സണ്‍ ഫ്രാൻസിസ് കല്ലുമാടിക്കലിന്‍റെ ഭാര്യയും കൊഴുവനാൽ മഞ്ഞാമറ്റം പള്ളത്ത് ചാക്കോച്ചൻ ആനിയമ്മ ദന്പതികളുടെ മകളാണ് മഞ്ജു. ലിവിയ, എൽവിയ, എല്ലിസ് എന്നിവർ മക്കളാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ