• Logo

Allied Publications

Europe
അബർഡീൻ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പീഡാനുഭവവാരം ഏപ്രിൽ എട്ടു മുതൽ 15 വരെ
Share
അബർഡീൻ: സ്കോട്ലൻഡിൽ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഏപ്രിൽ എട്ടു മുതൽ 15 വരെ അബർഡീൻ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ നടക്കും.

എട്ടിന് (ശനി) വൈകുന്നേരം ഏഴിന് സന്ധ്യാ പ്രാർഥന, ഒന്പതിന് (ഞായർ) സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ രാവിലെ 11.45ന് പ്രഭാത നമസ്കാരവും ഓശാന ഞായറിന്‍റെ ശുശ്രൂഷകളും അനുഗ്രഹ പ്രഭാഷണം, ആശിർവാദം എന്നിവ നടക്കും.

10, 11 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ വൈകുന്നേരം ആറിന് കുന്പസാരവും ഏഴിന് സന്ധ്യാ പ്രാർഥനയും സുവിശേഷ പ്രസംഗവും ധ്യാനവും നടക്കും. ചൊവ്വാ 6.30 മുതൽ സണ്‍ഡേ സ്കൂൾ കുട്ടികൾക്കായി ഹൂസോയോ പ്രാപിക്കുവാൻ സമയം ക്രമീകരിച്ചിരിക്കുന്നു അപ്പോൾ എല്ലാ മാതാ പിതാക്കളും കുട്ടികളെ പള്ളിയിൽ കൊണ്ടുവരേണ്ടതാണ്.

12ന് (ബുധൻ) വൈകുന്നേരം നാലു മുതൽ സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ കുന്പസാരവും 6.30ന് സന്ധ്യാ പ്രാർഥനയും പെസഹയുടെ ശുശ്രുഷകളും പെസഹ കുർബാനയും അപ്പം മുറിക്കലും നടക്കും.

14ന് (ദുഃഖവെള്ളി) രാവിലെ ഏഴിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ നടക്കും. രാവിലെ ഏഴിന് പ്രഭാത നമസ്കാരം, ശ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, ശ്ലീബാവന്ദനം, ശ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ, തുടർന്നു നമ്മുടെ കർത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചുകൊണ്ടു വിശ്വാസികൾ ചൊറുക്ക കുടിച്ചു ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ അവസാനിക്കും.

15ന് (ദുഃഖശനി) വൈകുന്നേരം ആറിന് ഉയിർപ്പുപെരുന്നാളിന്‍റെ ശുശ്രൂഷകൾ ആരംഭിക്കും. സന്ധ്യാ പ്രാർഥന, ഉയിർപ്പുപെരുന്നാളിന്‍റെ പ്രത്യേക ശുശ്രുഷകൾ, വിശുദ്ധ കുർബാന, ശ്ലീബാ ആഘോഷം, സ്നേഹ വിരുന്ന് എന്നിവയോടുകൂടി ഈ വർഷത്തെ പീഡാനുഭവവാരം അവസാനിക്കും.

പള്ളിയുടെ വിലാസം: St. Clements  Episcopal  Church, Mastrick Drive, AB 16  6 UF, Aberdeen, Scotland , UK.

വിവരങ്ങൾക്ക്: ഫാ: എബിൻ മാർക്കോസ് (വികാരി) 07736547476, രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, ജോണ്‍ വർഗീസ് (ട്രഷറർ) 07737783234, 01224 467104.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്