• Logo

Allied Publications

Europe
സാൽഫോർഡ് ബൈബിൾ കലോത്സവം നവംബർ 18 ന്
Share
മാഞ്ചസ്റ്റർ: യുകെയിലെ വിവിധ സമൂഹങ്ങളിൽ ഉള്ളവർക്ക് തിരുവചനം കലാരൂപങ്ങളിലൂടെ ആസ്വദിക്കുവാൻ മാഞ്ചസ്റ്ററിൽ വേദി ഒരുങ്ങുന്നു. സാൽഫോർഡ് രൂപതയുടെ കീഴിലുള്ള സീറോ മലബാർ കാത്തോലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഥമ സാൽഫോർഡ് ബൈബിൾ കലോത്സവത്തിന് നവംബർ 18ന് (ശനി) മാഞ്ചസ്റ്റർ ഫോറം സെന്‍റർ വേദിയാകും. സാൽഫോർഡ് രൂപതയുടെ കീഴിലുള്ള എട്ടു സെന്‍ററുകളിലെ 500 ൽപരം കുടുംബങ്ങളിൽ നിന്നുള്ള മുതിർന്നവരും കുട്ടികളും വിവിധ ബൈബിൾ കലാ മത്സരങ്ങളിൽ മാറ്റുരക്കും.

ബൈബിൾ നാടകം, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോംഗ്, ബൈബിൾ ക്വിസ്, ബൈബിൾ റീഡിംഗ്, പെയിന്‍റിംഗ് തുടങ്ങി വിവിധ ഇനങ്ങളിൽ നടത്തുന്ന വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായിരിക്കും മത്സരം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള പ്രഗത്ഭമായ കലാകാരമാരാണ് മത്സരങ്ങൾ വിലയിരുത്തുന്നത്. കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും വ്യക്തിഗത സമ്മാനങ്ങളും കൂടാതെ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന സെന്‍ററുകൾക്ക് എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും.

സമാപന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, വികാരി ജനറാൾമാർ, വൈദികർ, മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സാൽഫോർഡ് രൂപതയിലെ കലാകാര·ാർ ഒരുക്കുന്ന ദൃശ്യ വിസ്മയവും അരങ്ങേറും.

കലോത്സവത്തിന്‍റെ നിർദേശങ്ങൾ അടങ്ങിയ മാർഗരേഖ വിവിധ സെന്‍ററിലെ ട്രസ്റ്റികൾക്ക് ഉടൻ ലഭ്യമാക്കും. കലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിന് ചാപ്ലിൻ തോമസ് തൈക്കൂട്ടത്തിന്‍റെ നേതൃത്വത്തിൽ ഡോ. സിബി വേകത്താനം ചീഫ് കോഓർഡിനേറ്ററും ജയ്സണ്‍ ജോസഫ്, അനീഷ് ചാക്കോ എന്നിവർ കോഓർഡിനേറ്റർമാരുമായ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.

കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി ഫോറം സെന്‍ററിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യം, ഫുഡ് സ്റ്റാളുകൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാണ്. ബൈബിൾ കലോത്സവമായി ബന്ധപ്പെട്ട് സ്പോണ്‍സർഷിപ്പ് ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: ഡോ. സിബി വേകത്താനം 07903748605.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.