• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ട് കേരള സമാജം സീനിയർ ഫോറം സമ്മേളനം നടത്തി
Share
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജം സീനിയർ ഫോറത്തിന്‍റെ ഈ വർഷത്തെ ആദ്യ സ്നേഹക്കൂട്ടായ്മ മാർച്ച് 19ന് ഫ്രാങ്ക്ഫർട്ട് സാൽബൗ ഹൗസ് നിഡയിൽ നടത്തി.

കേരള സമാജം നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി തയാറാക്കിയ ലോഗോയും ഇ മെയിൽ ഐഡിയും കേരള സമാജം പ്രസിഡന്‍റ് കോശി മാത്യു പ്രകാശനം ചെയ്തു. ഫോറത്തിന്‍റെ നടപ്പുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച സിറിയക് മുണ്ടയ്ക്കത്തറപ്പേൽ പരിപാടികളുടെ തീയതിയും നിശ്ചയിച്ചു.

2016 നവംബറിൽ പ്രവർത്തനം ആരംഭിച്ച സീനിയർ ഫോറത്തിന്‍റെ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട മങ്ക പെരുന്നേപ്പറന്പിൽ, സിറിയക് മുണ്ടയ്ക്കത്തറപ്പേൽ, കോശി മാത്യു എന്നിവരെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള പ്രവർത്തക കമ്മറ്റിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

സീനിയർ സംഗമത്തിൽ മനോഹരൻ ചങ്ങനാത്ത്, ബേബി കലയംകേരിൽ,മേരി കലയംകേരിൽ, ജോസ് തിനംപറന്പിൽ, ജോസ്കുമാർ ചോലങ്കേരി, വർഗീസ് കാച്ചപ്പിള്ളി എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മങ്ക പെരുന്നേപ്പറന്പിൽ നന്ദി പറഞ്ഞു. അത്താഴവിരുന്നോടെ പരിപാടികൾ സമാപിച്ചു.

സീനിയർ ഫോറത്തിന്‍റെ അടുത്ത സമ്മേളനങ്ങൾ ജൂലൈ 30 നും ഒക്ടോബർ 15 നും സാൽബൗ ബൊണാമസിലും മേയ് 17ന് വീസ്ബാഡനിലെ നിയമസഭാ സന്ദർശനവും (Landtagsbesichtigung, Wiesbaden), നടപ്പുദിനം മെയിൽ മൈൻ ടാനുസിലും നടക്കും. പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സീനിയർ ഫോറം വെബ്സൈറ്റിലോ, ഫോറം ഭാരവാഹികളുമായോ ബന്ധപ്പെടുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ