• Logo

Allied Publications

Europe
യുക്മ നഴ്സസ് കണ്‍വൻഷൻ: ഓർഗനൈസിംഗ് കമ്മറ്റിയെ പ്രഖ്യാപിച്ചു
Share
ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28ന് സെൻട്രൽ ലണ്ടനിൽ നടക്കുന്ന നഴ്സസ് കണ്‍വൻഷനുള്ള ഓർഗനൈസിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു.

ഏബ്രഹാം ജോസ് (ചെയർമാൻ), ബിന്നി മനോജ്, ജയകുമാർ നായർ (ജനറൽ കണ്‍വീനർമാർ), ബിജു പീറ്റർ, ജോണ്‍സണ്‍ യോഹന്നാൻ, മേഴ്സി ജേക്കബ്, ഡയ്സി ടോണി, റെയ്നോൾഡ് മാനുവൾ, റോസിലി ജോസ് പടയാട്ടി, ഷിബി വർഗീസ് (ഇൻവിറ്റേഷൻ കമ്മിറ്റി), അലക്സ് ലൂക്കോസ്, സബിത ഷിജു, ബിന്ദു സുരേഷ്, ആഷാ മാത്യു (രജിസ്ട്രേഷൻ കമ്മിറ്റി), തോമസ് ജോണ്‍, സെബാസ്റ്റ്യൻ ജോസഫ്, ജിന്േ‍റാ ജോസഫ്, മനു പുതുശേരിൽ ഉണ്ണി, സ്വപ്ന തോമസ്, തനൂജ് റെജി, പ്രിയങ്ക രഞ്ജിത്, ഡിപു പണിക്കർ, തോമസ് സാം (റിസപ്ഷൻ കമ്മിറ്റി), ജിജോ ഉണ്ണി, ആൻസി സജീഷ്, മനോജ് ജോസഫ്, സുനിത സുനിൽ രാജൻ, ബിജു പുന്നശേരിൽ, റെജി ജോർജ്, ലിജോ സെബാസ്റ്റ്യൻ, ഷാജി ഷംസുദ്ദീൻ, ബിന്ദു സിറിയക് (ഓർഗനൈസിംഗ് കമ്മിറ്റി), മിനി തോമസ്, ദേവലാൽ സഹദേവൻ, അനീഷ് ജോർജ്, രാജേഷ് നടേപ്പള്ളി (കൾച്ചറൽ പരിപാടി) എന്നിവരേയും തെരഞ്ഞെടുത്തു.

കണ്‍വൻഷന്‍റെ നടത്തിപ്പിനായി യുക്മ നാഷണൽ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് മുഖ്യ രക്ഷാധികാരിയായും നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ് രക്ഷാധികാരിയും ആയ വിപുലമായ കമ്മറ്റിയെ തെരഞ്ഞെടുത്തു. നാഷണൽ ജോയിന്‍റ് സെക്രട്ടറി സിന്ധു ഉണ്ണി ചീഫ് പ്രോഗ്രാം കോർഡിനേറ്ററായിരിക്കും.

കണ്‍വൻഷനിൽ വിവിധ വിഷയങ്ങളിൽ പ്രഗൽഭരായ വ്യക്തികൾ നയിക്കുന്ന പഠന ക്ലാസുകൾ, ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കുന്ന ചർച്ച, കലാ പരിപാടികൾ തുടങ്ങിയവ കണ്‍വൻഷന്‍റെ ഭാഗമായിരിക്കും. കണ്‍വൻഷനിൽ പങ്കെടുക്കുന്നവർക്ക് ആറുമണിക്കൂർ സിപിഡി പോയിന്‍റ് ലഭിക്കും. നഴ്സിംഗ് റീവാലിഡേഷൻ പദ്ധതി പ്രാബല്യത്തിൽ വന്നതിനുശേഷം സിപിഡി പോയിന്‍റുകളോടുകൂടി മലയാളികൾക്കിടയിൽ നടത്തപെടുന്ന ആദ്യ പരിപാടിയാണിത്.

പഠന ക്ലാസുകളും തുടർന്ന് പൊതു സമ്മേളനവും കലാപരിപാടികളും ഉണ്ടായിരിക്കും. പൊതുസമ്മേളനത്തിൽ പ്രവർത്തനമേഖലയിലെ മികവിന്‍റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവാർഡുകൾ സമ്മാനിക്കും.

30 പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്. കണ്‍വൻഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ http://www.uukmanf.org.uk/registeryourinterest.aspx എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിലാസം: Indian YMCA , 41 Ftizroy Square, London, W1T 6AQ, United Kingdom.

വിവരങ്ങൾക്ക്: സിന്ധു ഉണ്ണി 07979 123615, ഏബ്രാഹം ജോസ് 07703 737073.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​