• Logo

Allied Publications

Europe
ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു
Share
ല​ണ്ട​ൻ: ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ബ്രി​ട്ടീ​ഷു​കാ​ര​നാ​യ ഖാ​ലി​ദ് മ​സൂ​ദാ​ണ് (52) ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്സ് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി​രു​ന്നു. തെക്കു കിഴക്കൻ ഇംഗ്ലണ്ടിലെ കെന്‍റിലാണ് മസൂദ് ജനിച്ചത്. മധ്യ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്സിലാണ് ഇയാൾ ജീവിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​നു സ​മീ​പം വെ​സ്റ്റ്മി​ൻ​സ്റ്റ​ർ പാ​ല​ത്തി​ൽ കാ​ർ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്കു ഖാ​ലി​ദാ​ണ് കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി​യ​ത്. ഇ​തി‌​നു​മു​ന്പ് കാ​ർ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​വ​ള​പ്പി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റാ​ൻ ഇയാൾ ശ്ര​മി​ച്ചി​രു​ന്നു.

നേ​ര​ത്തെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നു. അ​മാ​ഖ് വാ​ർ‌​ത്താ ഏ​ജ​ൻ​സി​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ലാ​ണ് ഐ​എ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തെ​ങ്കി​ലും അ​ക്ര​മി​യു​ടെ പേ​രോ മ​റ്റു​വി​വ​ര​ങ്ങ​ളോ ഐ​എ​സ് പു​റ​ത്തു​വി​ട്ടി​ല്ല. ഐ​എ​സു​മാ​യി നേ​രി​ട്ടു​ബ​ന്ധ​മു​ള്ള ആ​ളോ​ണോ കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും അ​റി​വാ​യി​ട്ടി​ല്ല.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ക്ര​മി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ നാ​ൽ​പ​തി​ലേ​റെ പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. 29 പേ​ർ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​തി​ൽ ഏ​ഴു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഏ​ഴു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ളം സം​ഘ​ടി​പ്പി​ച്ച റെ​യ്ഡു​ക​ളി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ബി​ർ​മിം​ഗ്ഹാ​മി​ല​ട​ക്കം ഏ​ഴി​ട​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തു തു​ട​രു​ന്ന റെ​യ്ഡു​ക​ളു​ടെ ര​ഹ​സ്യ​സ്വാ​ഭാ​വം ചോ​രാ​തി​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തെ​ന്ന് മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സ് അ​റി​യി​ച്ചു.

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.