• Logo

Allied Publications

Europe
വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോന്പുകാലധ്യാനം ബേസിംഗ്സ്റ്റോക്കിൽ
Share
ബേസിംഗ്സ്റ്റോക്ക്: വേൾഡ് പീസ് മിഷൻ ടീമിന്‍റെ നോന്പുകാല വാർഷിക ധ്യാനം ബേസിംഗ്സ്റ്റോക്ക് ഹോളി ഗോസ്റ്റ് ദേവാലയത്തിൽ (Holy Ghost Church, Burgess Road, Basingstoke, RG21 5TD ) 2017 മാർച്ച് മാസം 25, 26 തീയതികളിൽ നടത്തുന്നു. ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെയും, ഇരുപത്തിയാറാം തീയതി ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചു വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

പ്രമുഖ ധ്യാനഗുരുക്ക·ാരായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, റവ.ഫാ.ജീവൻ കദളിക്കാട്ടിൽ എന്നിവർക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും, വേൾഡ് പീസ് മിഷൻ ചെയർമാനും, ഫാമിലി കൗണ്‍സിലറുമായ ബ്രദർ സണ്ണി സ്റ്റീഫനും ചേർന്നാണ് ധ്യാനം നടത്തുന്നത്. വിശുദ്ധ കുർബാന, ആരാധന, കുന്പസാരം, രോഗശാന്തി പ്രാർത്ഥന, അഭിഷേക പ്രാർത്ഥന തുടങ്ങിയ നോന്പുകാല ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയാണ് ധ്യാനം നടക്കുന്നത്.

പാപബന്ധനങ്ങളിൽ നിന്നു വിട്ടുമാറാനും, ദൈവസ്നേഹത്തിലേക്ക് മടങ്ങിവന്നു ആത്മാവിൽ ആഴപ്പെടുവാനും ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും, സ്നേഹത്തിലും കൂട്ടായ പ്രാർത്ഥനയിലും നിലനിർത്തുവാനും വേണ്ടി ഈ കുടുംബ നവീകരണ ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളെയും സീറോമലബാർ സൌത്താംപ്ടൻ റീജിയൻ ചാപ്ലയിൻ റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ക്ഷണിക്കുന്നു. ശനിയാഴ്ച്ച രാവിലെ ഒന്പതിനു ദിവ്യബലിയോടെയാണ് ധ്യാനം ആരംഭിക്കുന്നത്. സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിംഗിനു സൗകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ( 0748 073 0503) ജോസ് ചേലച്ചുവട്ടിൽ (0789 781 6039), വേൾഡ് പീസ് മിഷൻ ( 0744 849 0550). Email: worldpeacemissioncouncil@gmail.com

റിപ്പോർട്ട്: കെ.ജെ.ജോണ്‍

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​