• Logo

Allied Publications

Europe
ബ്രെക്സിറ്റ്: യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഏപ്രിൽ 29ന്
Share
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾക്കു തുടക്കം കുറിക്കാൻ ബ്രിട്ടൻ തീയതി നിശ്ചയിച്ച സാഹചര്യത്തിൽ, ഇക്കാര്യം ചർച്ച ചെയ്യാനുള്ള യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഏപ്രിൽ 29നു ചേരും. മാർച്ച് 29ന് ആർട്ടിക്കിൾ 50 ട്രിഗർ ചെയ്യാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനം.

മിച്ചൽ ബാർനിയറുടെ നേതൃത്വത്തിലുള്ള യൂറോപ്യൻ യൂണിയൻ ചർച്ചാ സംഘത്തിനു നൽകാനുള്ള മാർഗനിർദേശങ്ങൾ അംഗീകരിക്കുകയാണ് യൂറോപ്യൻ യൂണിയൻ ഉച്ചകോടിയുടെ പ്രധാന അജണ്ട. ബ്രിട്ടനില്ലാത്ത യൂറോപ്യൻ യൂണിയന്‍റെ ഭാവി പരിപാടികളും ചർച്ചാ വിഷയമാകും.

യൂറോപ്യൻ യൂണിയൻ പൗരൻമാർക്കും വ്യവസായികൾക്കും അംഗ രാജ്യങ്ങൾക്കും വ്യക്തത വരുത്തുക എന്നത് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്ക് വ്യക്തമാക്കി.

ആർട്ടിക്കിൾ 50 ട്രിഗർ ചെയ്യുന്നത് ചരിത്ര സംഭവമാണെന്നും അത് തുറന്നതും ആഗോളീകൃതവുമായൊരു രാജ്യത്തിന്‍റെ സുധീരമായ പുതിയൊരധ്യായത്തിനു തുടക്കമായിരിക്കുമെന്നുമാണ് തെരേസ മേ തന്‍റെ മന്ത്രിസഭാംഗങ്ങളോടു പറഞ്ഞത്. രാജ്യത്തിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ടസ്കിന് അയയ്ക്കാൻ പോകുന്നത്. യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടന്‍റെ തീരുമാനം ഒൗപചാരികമായി അറിയിക്കുന്നത് ഈ രേഖയിലായിരിക്കും.

ഏപ്രിൽ അവസാനം നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ യുകെ പങ്കെടുക്കില്ല. ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം വോട്ടെടുപ്പിനു ശേഷമാണ് ഇതു നടക്കുക. മേയ് ഏഴിന് ഫ്രഞ്ച് തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം വരും. അതിനു ശേഷമായിരിക്കും യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​