• Logo

Allied Publications

Europe
ഭീകരാക്രമണ പദ്ധതിയിട്ട യുവാക്കളെ നാടുകടത്തുമെന്ന് ജർമനി
Share
ബെർലിൻ: ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന സംശയത്തിൽ അറസ്റ്റ് ചെയ്ത ജർമൻ പൗരന്മാരായ രണ്ടു യുവാക്കളെ നാടുകടത്തുമെന്ന് ജർമനി അറിയിച്ചു. 27 വയസുകാരനായ അൾജീരിയ വംശജനേയും 22 വയസുകാരനായ നൈജീരിയൻ വംശജനേയുമാണ് നാടുകടത്തുന്നത്. ഏപ്രിൽ പകുതിയോടെ ഇവരെ നാടുകടത്തിയേക്കുമെന്ന് ലോവർ സാക്സോണി ആഭ്യന്തര മന്ത്രി ബോറിസ് പിസ്റ്റോറി യസ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഇവർ അറസ്റ്റിലാകുന്നത്. ഗോട്ടിൻജെന്നിലുള്ള ഇവരുടെ വീടുകളിൽ നടത്തിയ പോലീസ് റെയ്ഡിൽ ഇസ് ലാമിക് സ്റ്റേറ്റിന്‍റെ പതാകയും തോക്കും കണ്ടെടുത്തിരുന്നു. എന്നാൽ ഇവർക്കെതിരേ കുറ്റം സ്ഥാപിക്കാൻ പോലീസിന് കഴിയാതിരുന്നതിനാൽ ക്രിമിനൽ നടപടികൾ എടുത്തിരുന്നില്ല. ഇതോടെ ഇവരെ നാടുകടത്താൻ തീരുമാനിക്കുകയായിരുന്നു. ജർമനിയിലേക്ക് ഒരിക്കലും തിരിച്ചെത്താൻ കഴിയാതെ നിലയിൽ ഇവരെ ആജീവനാന്തം വിലക്കാനാണ് നീക്കം.

ഡിസംബർ 19നുണ്ടായ ബെർലിൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തോടെ ജർമനി അതീവ ജാഗ്രതയാണ് പുലർത്തുന്നത്. മാർക്കറ്റ് ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കയും ചെയ്തിരുന്നു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.