• Logo

Allied Publications

Europe
യുക്മയുടെ ആദ്യ സാന്ത്വനം ഉഷ മേനോന്‍റെ കുടുംബത്തിന്
Share
ലണ്ടൻ: യുക്മ ചാരിറ്റി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ യുക്മ നാഷണൽ കമ്മിറ്റി ആവിഷ്കരിച്ച യുക്മ സാന്ത്വനം പദ്ധതിയുടെ ആദ്യ സഹായം ഉഷ മേനോന്‍റെ കുടുംബത്തിനു ലഭിച്ചു.

ഷ്രോപ്പ്ഷെയറിലെ ടെൽഫോർഡിൽ കഴിഞ്ഞ ദിവസം നിര്യാതയായ ഉഷ മേനോന്‍റെ കുടുംബത്തിനാണ് യുക്മ സാന്ത്വനം ആദ്യം സഹായകമാകുന്നത്. 2013ൽ രോഗനിർണയം നടത്തി അർബുദ രോഗമാണെന്ന് കണ്ടെത്തി കേരളത്തിലും യുകെയിലുമായി തുടർ ചികിത്സകൾ നടത്തിയെങ്കിലും ഒടുവിൽ മരണത്തിനു കീഴടങ്ങിയ ഉഷയുടെ കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം ഭൗതിക ശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിന്‍റെ ആവശ്യത്തിലേക്കാണ് യുക്മയുടെ സഹായം കൈമാറുന്നത്. ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും ഫ്യുണറൽ ഡയറക്ടേഴ്സിനുവേണ്ടിവരുന്നതുമായ ചെലവാണ് യുക്മ വഹിക്കുക.

യുക്മ സാന്ത്വനം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നവരിൽ നിന്നും താല്പര്യമുള്ളവരിൽ നിന്നും സമാഹരിക്കുന്ന തുകയാണ് ഇതിനായി വിനിയോഗിക്കുന്നത്.

യുകെ മലയാളികളെ ദുരന്തങ്ങൾ വേട്ടയാടുന്പോൾ ഒരു സഹായ ഹസ്തമായാണ് സാന്ത്വനം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. യുക്മയുടെ ആദ്യ നാഷണൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ സമാഹരിച്ച 2500 പൗണ്ട് സ്വരൂക്കൂട്ടി സഹായ പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. യുക്മ സാന്ത്വനം എന്ന പേരിൽ തുടങ്ങിയ വാട്ട്സ്ആപ്പ് ഗ്രൂപ്പിനും നല്ല പ്രതികരണമാണ് ലഭിച്ചത്. യുക്മയുടെ ഈ സംരംഭത്തിന് പിന്തുണ നൽകിയ എല്ലാ യുകെ മലയാളികളോടും യുക്മ നാഷണൽ കമ്മിറ്റി നന്ദി അറിയിച്ചു.

റിപ്പോർട്ട്: ബാല സജീവ്കുമാർ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്