• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ ഇമാമുമാർക്ക് ദൈവശാസ്ത്ര പഠനം നിർബന്ധമാക്കും
Share
ബേണ്‍: സ്വിറ്റ്സർലൻഡിൽ മുസ് ലിം മതപുരോഹിതർക്ക് ദൈവശാസ്ത്ര പഠനം നിർബന്ധമാക്കണമെന്ന് പഠന റിപ്പോർട്ട്. കുറച്ച് നാളുകൾ മാത്രം സ്വിറ്റ്സർ ലൻഡിൽ താമസിക്കുന്ന ഇമാമുമാർ എങ്ങനെ യുവ സ്വിസ് മുസ് ലിം യുവാക്കളുടെ വികാരം മനസിലാക്കും എന്ന ചോദ്യമാണ് അടിയന്തര ദൈവശാസ്ത്ര പഠനം നിർബന്ധമാക്കാൻ കാരണമായത്.

ഇസ് ലാമിക് സ്റ്റഡീസ് വിദഗ്ധൻ അന്ത്രയാസ് ടുങ്ങർ സനേറ്റിയാണ് പഠനം നടത്തി റിപ്പോർട്ട് നൽകിയത്. തുർക്കിയാണ് നിലവിൽ രാജ്യത്തെ മോസ്ക്കുകളിലേക്ക് മത പുരോഹിതരെ നിയമിക്കുന്നത്. രാജ്യത്തെ മൂന്ന് ഒൗദ്യോഗിക ഭാഷകളിലൊന്നുപോലും ഈ പുരോഹിതർക്ക് അറിയില്ലെന്നതാണ് വസ്തുത. അഞ്ച് വർഷത്തേയ്ക്കായി നിയമിക്കപ്പെടുന്ന മതപുരോഹിതർ സ്വിസ് മുസ് ലിംകളുടെ ജീവിതശൈലി മനസിലാക്കാൻ അപര്യാപ്തരാണെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തൽ. ഇതിലേക്കായി മതപുരോഹിതർക്ക് അക്കാഡമിക് യോഗ്യതകൾ നിർബന്ധമാക്കണം. തന്നെയുമല്ല പരിപൂർണ ദൈവശാസ്ത്ര പഠനമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവർ മുൻപ് പഠിച്ചതിന്‍റെ തുടർച്ച മാത്രം ഇവിടെ നടത്തുക. അങ്ങനെ ചെയ്യുന്പോൾ രാജ്യത്തിന്‍റെ നിയമവും സംസ്കാരവും പഠിക്കുവാൻ മതപുരോഹിതർക്ക് അവസരം ലഭിക്കുമെന്നും പഠനത്തിൽ പറയുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.