• Logo

Allied Publications

Europe
വിശുദ്ധ അന്തോനീസിന്‍റെ തിരുശേഷിപ്പിന് മുണ്ടാങ്കൽ തീർഥാടന ദേവാലയത്തിൽ വരവേൽപ്
Share
പാലാ: അഴുകാത്ത നാവുള്ള വിശുദ്ധൻ അന്തോനീസിന്‍റെ തിരുശേഷിപ്പ് വണങ്ങാൻ ആയിരങ്ങൾ. പ്രാർഥനാഗീതങ്ങളും സ്തുതിസ്തേത്രങ്ങളും ഭക്തിനിർഭരമാക്കിയ അന്തരീക്ഷത്തിൽ മുണ്ടാങ്കൽ സെന്‍റ് ആന്‍റണീസ് തീർഥാടന കേന്ദ്രത്തിൽ ആത്മീയ നിറവു സമ്മാനിച്ചാണ് വിശുദ്ധന്‍റെ തിരുശേഷിപ്പ് എത്തിയത്. രാവിലെ ഏഴു മുതൽ അണമുറിയാത്ത വിശ്വാസസാഗരത്തിനാണ് പാലാ രൂപതയിലെ മുണ്ടാങ്കൽ സെന്‍റ് ആന്‍റണീസ് പള്ളി സാക്ഷ്യം വഹിച്ചത്. ഇറ്റലിയിലെ പാദുവയിൽ അതിപൂജ്യമായി സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പാണ് തിങ്കളാഴ്ച മുണ്ടാങ്കലിലെത്തിച്ചത്.

കറുകുറ്റി അസീസി ശാന്തി കേന്ദ്രത്തിൽ നിന്നും രാവിലെ ഏഴിന് എത്തിച്ച തിരുശേഷിപ്പ് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വീകരിച്ചു. തുടർന്ന് തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു. തുടർന്ന് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. വികാരി ജനറാൾ ഫാ.ജോസഫ് മലേപ്പറന്പിൽ, ഫാ.ജോസ് വള്ളോംപുരയിടം, ഫാ. ജോസഫ് കിഴക്കേക്കുറ്റ് എന്നിവർ സഹകാർമികരായിരുന്നു.

യേശുവിനെ പൂർണ ആത്മാവോടും ശക്തിയോടും മനസോടും കൂടി ഹൃദയത്തിൽ സ്വീകരിച്ചയാളാണ് വിശുദ്ധ അന്തോനീസെന്ന് സന്ദേശത്തിൽ മാർ കല്ലറങ്ങാട്ട് പറഞ്ഞു. വിശുദ്ധ അന്തോനീസിൽ പ്രശോഭിച്ചിരുന്ന ദൈവസ്നേഹവും പുണ്യങ്ങളും സഹോദരങ്ങളോടുള്ള കാരുണ്യവും നാം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്പോഴാണ് വിശുദ്ധനോടുള്ള വണക്കത്തിന് അർഥം വരുന്നതെന്നും വിശുദ്ധന്‍റെ അനുഗ്രഹം നമുക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർ ജേക്കബ് മുരിക്കൻ പ്രാർഥനാ സന്ദേശം നൽകി. 9.30ന് മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ വിശുദ്ധ കുർബാന അർപ്പിച്ചു. 11ന് റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിക്കപ്പെട്ടു. മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ സമാപനാശിർവാദനം നൽകി.

ഫ്രാൻസിസ്കൻ കണ്‍വൻഞ്ച്വൽസ് സന്യാസിനി സഭാംഗം ഫാ. ലെയോ പയ്യപ്പള്ളിയുടെ നേതൃത്വത്തിലാണ് തിരുശേഷിപ്പ് തീർഥാടന കേന്ദ്രമായ മുണ്ടാങ്കലിലെത്തിച്ചത്. വെള്ളിത്തോരണങ്ങളാലും മുത്തുക്കുടകളാലും അലംകൃതമായ പള്ളിയും പരിസരവും രാവിലെ തന്നെ ജനനിബിഡമായിരുന്നു. തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചതോടെ ദൈവാലയത്തിലേക്ക് വിശ്വാസികളുടെ നിര ഒഴുകിയെത്തി. സമീപ ഇടവകകളിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനു വിശ്വാസികളാണ് തിരുശേഷിപ്പ് വണങ്ങുന്നതിനായി എത്തിച്ചേർന്നത്. വിശുദ്ധന്‍റെ സ്വരനാളിയുടെ ഭാഗമായുള്ള മാംസത്തിൽ അൽപം പൂജ്യാവശിഷ്ഠമാണ് അരുളിക്കായിൽ ഉണ്ടായിരുന്നത്. ജപമാലകളും കാശുരൂപങ്ങളും പ്രാർഥന പുസ്തകങ്ങളും വിശുദ്ധ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന അരുളിക്കയോടു കൂടിയുള്ള പടങ്ങളും തിരുശേഷിപ്പിൽ സമർപ്പിച്ചു വിശ്വാസികൾ പ്രാർഥിച്ചു.

തിരുശേഷിപ്പ് വണങ്ങുന്നതിനായി വിപുലമായ ക്രമീകരണമാണ് ഇടവകയുടെ നേതൃത്വത്തിൽ ക്രമീരിച്ചിരുന്നത്. വികാരി റവ.ഡോ. സൈറസ് വേലംപറന്പിലിന്‍റെ നേതൃത്വത്തിൽ കൈക്കാരൻമാർ, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, ഭക്തസംഘടന ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഇരുനൂറോളം വോളണ്ടിയേഴ്സിന്‍റെ നേതൃത്വത്തിലായിരുന്നു ക്രമീകരണങ്ങൾ.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ