• Logo

Allied Publications

Europe
ബ്രിട്ടനിൽ ആർട്ടിക്കിൾ 50 ചൊവ്വാഴ്ച ട്രിഗർ ചെയ്യുമെന്ന് അഭ്യൂഹം
Share
ലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്കു തുടക്കം കുറിച്ച് ഈ ചൊവ്വാഴ്ച ആർട്ടിക്കിൾ 50 ട്രിഗർ ചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തീരുമാനിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

യൂറോപ്യൻ കൗണ്‍സിലിനു മുന്നിൽ തെരേസ മേ നടത്താനിരുന്ന പ്രഖ്യാപനം ബ്രെക്സിറ്റ് ബിൽ നിയമമാകും വരെ നീട്ടിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു വിലയിരുത്തൽ. തിങ്കളാഴ്ചയ്ക്കു പകരം ചൊവ്വാഴ്ച തെരേസ യൂറോപ്യൻ എംപിമാരോടു സംസാരിക്കുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ഇത് ആർട്ടിക്കിൾ 50 ട്രിഗർ ചെയ്ത ശേഷമായിരിക്കുമെന്നും സൂചന.

പ്രധാനമന്ത്രിയുടെ ചില അസൗകര്യങ്ങൾ കണക്കിലെടുത്താണ് ഒരു ദിവസം നീട്ടിയതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ, അതിനു മുൻപ് പാർലമെന്‍റിൽ ബ്രെക്സിറ്റ് ബിൽ പാസാകുമെന്നും ആർട്ടിക്കിൾ 50 ട്രിഗർ ചെയ്യാൻ തെരേസയ്ക്ക് അവകാശം കിട്ടുമെന്നുമാണ് കരുതുന്നത്.

ഹൗസ് ഓഫ് കോമണ്‍സ് ആദ്യ അവതരണത്തിൽ തന്നെ ബിൽ പാസാക്കിയിരുന്നു. എന്നാൽ, ഹൗസ് ഓഫ് ലോർഡ്സ് രണ്ടു വട്ടം ഇതു തള്ളി. ഭേദഗതികൾ ഉൾപ്പെടുത്തി തിങ്കളാഴ്ച രാത്രിയോടെ അവിടെയും പാസാക്കാമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.