• Logo

Allied Publications

Europe
കൊളോണിൽ വാർഷികധ്യാനം
Share
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയിൽ വാർഷിക ധ്യാനം മാർച്ച് 11, 12 ഏപ്രിൽ എട്ട്, ഒന്പത് എന്നീ രണ്ടു വാരാന്ത്യ ദിവസങ്ങളിൽ നടക്കും.

റോമിൽ ഉപരിപഠനം നടത്തുന്ന ഫാ. സെബാസ്റ്റ്യൻ താഴത്തുകരിന്പനയ്ക്കൽ ഒസിഡി ആണ് ധ്യാനചിന്തകൾ പങ്കുവയ്ക്കുന്നത്. ദിവസവും രാവിലെ ഒൻപതിന് ആരംഭിക്കുന്ന ധ്യാനം ദിവ്യബലിയോടു കൂടി സമാപിക്കും.

വലിയനോയന്പിന്‍റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന ധ്യാനം മാർച്ച് 11,12 (ശനി, ഞായർ) കൊളോണ്‍ ബുഹ്ഹൈമിലെ മൗറീഷ്യസ് ഹാളിൽ ആയിരിക്കും (Alte Wipperfuerther Str. 56, 51065, Koeln, Buchheim) നടക്കുക.

ഏപ്രിൽ എട്ട്, ഒന്പത് (ശനി, ഞായർ) ദിവസങ്ങളിൽ കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയ ഹാളിലാണ് (Liebfrauen Haus, Adamstrasse 21,51063 Koeln) ധ്യാനം. രണ്ടു വാരാന്ത്യദിവസങ്ങളിലും നടക്കുന്ന ധ്യാനത്തിൽ ഞായറാഴ്ച കുന്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ധ്യാനദിവസങ്ങളിൽ ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റിയുടെ കോഓർഡിനേഷൻ കമ്മിറ്റിയും വനിതാ കൂട്ടായ്മയുമാണ് ധ്യാനത്തിന്‍റെ ക്രമീകരണങ്ങൾക്ക് സഹായം നൽകുന്നത്.

ഇന്ത്യൻ കമ്യൂണിറ്റിയുടെ കീഴിലുള്ള കുടുംബ കൂട്ടായ്മകളിൽ പോയ വാരാന്ത്യങ്ങളിലായി ധ്യാനം നടന്നിരുന്നു. കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തിൽ ഓരോ കുടുംബ കൂട്ടായമകളുമാണ് ധ്യാനത്തിന് ക്രമീകരണങ്ങൾ നടത്തിയത്.

വിശുദ്ധ വചനങ്ങളെ അടിസ്ഥാനമാക്കി ആനുകാലിക ജീവിതത്തിലെ പ്രശ്നങ്ങളെ ഉൾക്കൊള്ളിച്ചുള്ള ആത്മാഭിഷേക പ്രഭാഷണത്താൽ ക്രിസ്തുവിന്‍റെ പീഠാനുഭവകാലത്തിന്‍റെ ഓർമകൾ പുതുക്കുന്ന വലിയനോയന്പിൽ സ്വയം ശുദ്ധീകരിക്കുവാനും പരിശുദ്ധാത്മാവിന്‍റെ അദ്ഭുതം നേരിൽ അനുഭവിക്കാനും ഉതകുന്ന ധ്യാനവിചിന്തന കർമങ്ങളിയ്ക്കേ് ഏവരേയും സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/01789353004, ഡേവീസ് വടക്കുംചേരി (കോഓർഡിനേഷൻ കമ്മിറ്റി കണ്‍വീനർ) 0221 5904183.

വെബ്സൈറ്റ്: www.indischegemeinde.de

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​