• Logo

Allied Publications

Europe
കെവിൻ ഷിജിയുടെ സംസ്കാരം നടത്തി
Share
ഡബ്ലിൻ: ഡബ്ലിൻ ടെന്പിൾ സ്ട്രീറ്റ് ഹോസ്പിറ്റലിൽ തിങ്കളാഴ്ച നിര്യാതനായ കെവിൻ ഷിജിയുടെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സാഗട്ട് സെന്‍റ് മേരീസ് പള്ളി സിമിത്തേരിയിൽ നടത്തപ്പെട്ടു.സിറ്റി വെസ്റ്റിലെ പിറവം ഇടയാർ മടക്കകുളങ്ങര ഷിജിമോന്‍റെയും അന്പിളിയുടെയും മകനാണ് പതിനൊന്ന് വയസുകാരനായ കെവിൻ ഷിജി.

സിറ്റി വെസ്റ്റിലെ ഷിജിയുടെ ഭവനത്തിൽ നടന്ന സംസ്കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗത്തിന് സീറോ മലബാർ സഭാ ചാപ്ലയിൻമാരായ ഫാ.ആന്‍റണി ചീരംവേലിൽ, ഫാ.ജോസ് ഭരണികുളങ്ങര എന്നിവർ നേതൃത്വം നൽകി. തുടർന്നു വിലാപയാത്രയായി സാഗട്ട് പള്ളിയിലെത്തിച്ച ഭൗതീക ദേഹത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ അയർലണ്ടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ അവിടെ കാത്തു നിന്നിരുന്നു.സഹപാഠിയുടെ മരണത്തിൽ ദുഃഖനിമഗ്ദരായ സെന്‍റ് മേരീസ് സ്കൂളിലെ കുട്ടികൾ പുഷ്പഹാരങ്ങളുമായി കെവിന് അന്ത്യോപചാരം അർപ്പിച്ചു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് കെവിന് അവർ ആദരവേകിയത്. സിറ്റി വെസ്റ്റിലെ തയ്കൊണ്ടാ സംഘം യൂണിഫോമിലാണ് കെവിന് യാത്രപറയാൻ എത്തിയത്.

ഫൂണറൽ മാസിന് സാഗട്ട് പള്ളി വികാരി ഫാ.അലോഷ്യസ് മുഖ്യകാർമ്മികത്വം വഹിച്ചു.ഡബ്ലിനിലെ സീറോ മലബാർ ചാപ്ല്യൻമാരായ ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ആന്‍റണി ചീരംവേലിൽ,വോയ്സ് ഓഫ് പീസ് മിനിസ്ട്രി ഡയറക്റ്റർ ഫാ.ജോർജ് അഗസ്റ്റിൻ,ലോങ്ങ് ഫോർഡ് സീറോ മലബാർ സഭാ ചാപ്ല്യൻ ഫാ.റെജി കുര്യൻ,ജീസസ് യൂത്ത് അയർലണ്ടിന്‍റെ ചുമതലക്കാരനും,നോക്ക്ലേൻ പള്ളി വികാരിയുമായ ഫാ.മാർട്ടിൻ പൊറേക്കാരൻ,ഫാ.ജോസഫ് വെള്ളനാൽ,ഫാ.സിജി(മൈനൂത്ത് )ഫാ.ജോണ്‍ കെല്ലി,ഫാ.ജോണ്‍ വാർഡ് (താലാ ഹോസ്പിറ്റൽ)ഫാ.പാറ്റ് മക്കില്നി എന്നിവരും സഹോദര സഭകളെ പ്രതിനിധീകരിച്ച് ,ഫാ.അനീഷ് കെ സാം,ഫാ.കെ എം ജോർജ് (ഓർത്തഡോക്സ് ചർച്ച്) ഫാ.എൽദോ,ഫാ.ജിനോ,ഡീക്കൻ ജോബിൽ യൂവാക്കിം(യാക്കോബായ സഭ ), റവ.ജെയിംസണ്‍ (മാർത്തോമാ ചർച്ച്) എന്നിവരും ശുശ്രൂഷകളിൽ പങ്കെടുത്തു.

ഫാ.ജോസ് ഭരണികുളങ്ങര,കെവിന്‍റെ വേദപാഠ അധ്യാപിക ബീന ജെയ്മോൻ,സാഗട്ട് സെന്‍റ് മേരീസ് സ്കൂൾ ഹെഡ്മിസ്ട്രസ് നോവലെൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.കെവിന്‍റെ അങ്കിൾ ജോസഫ് ഏവരെയും കുടുംബാംഗങ്ങളുടെ കൃതഞ്ജത അറിയിച്ചു. സംസ്കാര ശുശ്രൂഷയുടെ അന്തിമഘട്ടം സീറോ മലബാർ റീത്തിലായിരുന്നു.ഫാ.ജോസ് ഭരണികുളങ്ങര അന്തിമഘട്ട ശുശ്രൂഷകൾക്ക് കാർമികനായി. സെന്‍റ് മേരീസ് പള്ളിയുടെ സമീപം തന്നെയുള്ള സിമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്തത്.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.