• Logo

Allied Publications

Europe
വേൾഡ് പീസ് മിഷന്‍റെ നോന്പുകാല ധ്യാനം ബോണ്‍മൗത്തിൽ
Share
ബോണ്‍മൗത്ത്: വേൾഡ് പീസ് മിഷൻ ടീമിന്‍റെ നോന്പുകാല ജീവിതനവീകരണ ധ്യാനം ബോണ്‍മൗത്ത് സെന്‍റ് എഡ്മണ്ട് ദേവാലയത്തിൽ (St.Edmond Church, Castle Point, Bourenmouth, BH8 9TN)മാർച്ച് മാസം 10, 11, 12 തീയതികളിൽ നടത്തപ്പെടുന്നു.

കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്‍റെ നാഷണൽ ചെയർമാനായി ദീർഘകാലം പ്രവർത്തിച്ച പ്രശസ്ത ധ്യാനഗുരുവായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, പാലാ രൂപതയുടെ ഇവാഞ്ചാലൈസേഷൻ ടീമിന്‍റെ മുൻനിര പ്രവർത്തകനും ധ്യാനഗുരുവും സംഗീതജ്ഞനുമായ റവ.ഫാ.മാത്യു കദളിക്കാട്ടിൽ, വേൾഡ് പീസ് മിഷൻ ചെയർമാനും പ്രശസ്ത സംഗീത സംവിധായകനും, കുടുംബപ്രേഷിതനും, ഫാമിലി കൗണ്‍സിലറുമായ ബ്രദർ സണ്ണി സ്റ്റീഫൻ എന്നിവർ ചേർന്നാണ് ധ്യാനങ്ങൾ നയിക്കുന്നത്.

വിശുദ്ധ കുർബ്ബാന, ആരാധന, കുന്പസാരം, രോഗശാന്തി പ്രാർത്ഥന, അഭിഷേക പ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നോന്പുകാലം ഭക്തിയുടെയും, സ്നേഹത്തിന്േ‍റയും ആത്മീയമായ ഒരു സുവർണകാലമാക്കി മാറ്റി, ജീവിതത്തിലെ കഠിനമായ സ്വഭാവവൈകൃതങ്ങളെ ദൈവസ്നേഹത്തിൽ മാറ്റിയെടുത്തുകൊണ്ട് പാപബന്ധനങ്ങളിൽ നിന്ന് വിട്ടുമാറി ദൈവസ്നേഹത്തിലൂടെ ആത്മാവിൽ ആഴപ്പെട്ടുകൊണ്ട് കുടുംബങ്ങളെ വിശ്വാസത്തിലും, സ്നേഹത്തിലും പ്രാർത്ഥനയിലും നിലനിർത്തുവാനുപകരിക്കുന്ന ജീവിതസ്പർശിയായ ഈ നോന്പുകാലധ്യാനങ്ങളിൽ പങ്കെടുത്ത് അനിഗ്രഹീതരാകുവാൻ ബോണ്‍മൌത്തിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലവിശ്വാസികളെയും സീറോമലബാർ സൌത്താംപ്ടൻ റീജിയൻ ചാപ്ലയിൻ റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ക്ഷണിക്കുന്നു. സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിംഗിനു സൗകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ (0748 073 0503), വർഗീസ് (0789 774 9476), ബിജു ( 0787 201 1065), തോമസ് ( 0788 876 7272), ടോമി ( 0788 305 9407), ലിജി ( 0757 853 9407), ജോസ് ചേലച്ചുവട്ടിൽ ( 0789 781 6039 ), വേൾഡ് പീസ് മിഷൻ (0744 849 0550).
Email: worldpeacemissioncouncil@gmail.com

റിപ്പോർട്ട്: കെ.ജെ.ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.