• Logo

Allied Publications

Europe
ഐക്യകാഹളം മുഴക്കി യുക്മ നോർത്ത് വെസ്റ്റ് റീജണ്‍
Share
ലണ്ടൻ: യുക്മ നോർത്ത് വെസ്റ്റ് റീജണിന്‍റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ ആദ്യ നിർവാഹക സമിതി യോഗം ചേർന്നു.

പ്രസിഡന്‍റ് ഷീജോ വർഗീസ് അധ്യക്ഷത വഹിച്ചു. തുടർന്നു നടന്ന ചർച്ചകളിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അടുത്ത ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുത്തു. നോർത്ത് വെസ്റ്റ് റീജണിലെ പതിമൂന്ന് അസോസിയേഷനുകളെയും വിശ്വാസത്തിലെടുത്ത് കൊണ്ട് കൂടുതൽ ഉൗർജ്വസ്വലതയോടെ മുന്നോട്ടു പോകുവാനും റീജണ്‍ പ്രവർത്തനങ്ങളിൽ എല്ലാ അസോസിയേഷനുകളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുവാനും എല്ലാ അംഗ അസോസിയേഷനുകളുടെയും പിന്തുണ യോഗം അഭ്യർഥിച്ചു.

നോർത്ത് വെസ്റ്റ് റീജണിലെ മുഴുവൻ അംഗ അസോസിയേഷനുകളിലെയും യുക്മ പ്രതിനിധികളെയും അസാസിയേഷൻ ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് റീജണ്‍ തലത്തിൽ ഏപ്രിൽ എട്ടിന് സമ്മേളനം നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിൽ യുക്മയുടെ ദേശീയ ഭാരവാഹികളും മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കും.

യുക്മ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്‍റിന് നോർത്ത് വെസ്റ്റ് റീജണ്‍ ആതിഥേയത്വം വഹിക്കും. ലിവർപൂളിലെ അസോസിയേഷനുകളായ ലിമയുടെയും ലിംകയുടെയും സഹകരണത്തോടെയായിരിക്കും ടൂർണമെന്‍റ് സംഘടിപ്പിക്കുക.

യുക്മ നഴ്സസ് ഫോറം ഏപ്രിൽ 28 ന് ലണ്ടനിൽ നടത്തുന്ന കോണ്‍ഫറൻസിന് നോർത്ത് വെസ്റ്റ് റീജണിന്‍റെ എല്ലാവിധ പിന്തുണയും സഹകരണവും യോഗം ഉറപ്പു നല്കി.

യുകെയിലെ മലയാളി സമൂഹത്തിന് അത്യാവശ്യ, അത്യാഹിത ഘട്ടങ്ങളിൽ സഹായമെത്തിക്കുന്നതിനും സാന്ത്വനമേകുന്നതിനുമായി രൂപം കൊടുക്കുന്ന ന്ധറാപിഡ് റെസ്പോണ്‍സ് ടീം’ നേർത്ത് വെസ്റ്റ് റീജണിൽ തുടക്കം കുറിച്ചു. യുക്മ ദേശീയ നിർവാഹക സമിതിയംഗം തന്പി ജോസാണ് ടീമിനെ നയിക്കുക. റീജണിലെ എല്ലാ അസോസിയേഷനുകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി ആർആർടി (RRT) വിപുലീകരിക്കും.

ജൂലൈയിൽ റീജണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16നും 26 വയസിനുമിടയിലുള്ള യുവജനങ്ങൾക്കായി 5 സൈഡ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കും. സ്പോർട്സ് കോഓർഡിനേറ്റർ സാജു കാവുങ്ങ ടൂർണമെന്‍റിന്‍റെ ചുമതല വഹിക്കും.

നവംബറിൽ റീജണ്‍ കമ്മിറ്റിയുടെ ധനശേഖരണാർഥം സ്റ്റേജ് പ്രോഗ്രാം സംഘടിപ്പിക്കും. റീജണൽ ആർട്സ് കോഓഡിനേറ്റർ ജോയ് ആഗസ്തിക്കായിരിക്കും ചുമതല.

നോർത്ത് വെസ്റ്റ് റീജണ്‍ സ്പോർട്സ് മീറ്റ് നവംബർ 17ന് മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്‍റെ സഹകരണത്തോടെയും റീജണ്‍ കലാമേള ഒക്ടോബറിൽ ലിവർപൂളിൽ ലിംകയുടെ സഹകരണത്തോടെയും സംഘടിപ്പിക്കും.

യുക്മയുടെ സാന്ത്വനം പദ്ധതിക്ക് യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. നോർത്ത് വെസ്റ്റ് റീജണിലെ പരമാവധി ആളുകളെ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ ജനറൽ സെക്രട്ടറി തങ്കച്ചൻ ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി ഹരികുമാർ പ്രസംഗിച്ചു. നാഷണൽ ട്രഷറർ അലക്സ് വർഗീസ്, ജോയിന്‍റ് സെക്രട്ടറി സിന്ധു ഉണ്ണി, ദേശീയ സമിതിയംഗം തന്പി ജോസ്, റീജണ്‍ വൈസ് പ്രസിഡന്‍റ് ഷാജി വരാക്കുടി, ട്രഷറർ രഞ്ജിത്ത് ഗണേശ്, ജോയിന്‍റ് ട്രഷർ എബി, ആർട്സ് കോഓർഡിനേറ്റർ ജോയ് അഗസ്തി, സ്പോർട്സ് കോഓർഡിനേറ്റർ സാജു കാവുങ്ങ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.