• Logo

Allied Publications

Europe
ഡബ്ലിനിൽ മരിച്ച കെവിന്‍റെ സംസ്കാരം ഒന്പതിന്
Share
ഡബ്ലിൻ: ഡബ്ലിൻ ടെന്പിൾ സ്ട്രീറ്റ് ഹോസ്പിറ്റലിൽ തിങ്കളാഴ്ച നിര്യാതനായ കെവിൻ ഷിജിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സാഗട്ട് സെന്‍റ് മേരീസ് പള്ളിയിൽ നടക്കും.

സിറ്റി വെസ്റ്റിലെ പിറവം ഇടയാർ മടക്കകുളങ്ങര ഷിജിമോന്‍റെയും അന്പിളിയുടെയും മകനായ പതിനൊന്നുകാരനായ കെവിൻ ഷിജിക്ക് ഇന്നലെയും ഇന്നുമായി ഡബ്ലിൻ മലയാളി സമൂഹം കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു. താലയിലെ മെൽറോയ് ഫൂണറൽ ഹോമിൽ പൊതുദർശനത്തിനു വച്ച കെവിന്‍റെ ഭൗതീക ശരീരത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ അയർലൻഡിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളികൾ എത്തിയിരുന്നു.

പ്രാർഥനാശുശ്രൂഷകളിൽ വിവിധ സഭാവിഭാഗങ്ങളിൽ നിന്നുള്ള വൈദികർ പങ്കെടുത്തു. സീറോ മലബാർ സഭ നാഷണൽ കോഓർഡിനേറ്റർ മോണ്‍. ആന്‍റണി പെരുമായനും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

സംസ്കാര ശുശ്രൂഷകളുടെ ആദ്യഘട്ട പ്രാർഥനകൾ 09.45 ന് ഭവനത്തിൽ ആരംഭിക്കും. ഫാ.ആന്‍റണി ചീരംവേലി ഭവനത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 10.55ന് സിറ്റി വെസ്റ്റ്, സാഗട്ടിലെ നേറ്റിവിറ്റി ഓഫ് ബ്ലെസ്ഡ് വെർജിൻ മേരി(സെന്‍റ് മേരീസ്) പള്ളിയിലെത്തിക്കുന്ന ഭൗതീക ശരീരം കെവിന്‍റെ സഹപാഠികളായ സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കും. ഫ്യൂണറൽ മാസ് 11ന് ആരംഭിക്കും. മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനുള്ള പള്ളിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

പള്ളിയിലെ ശുശ്രൂഷകൾക്കും ഫ്യൂണറൽ മാസിനും സാഗട്ട് പള്ളി വികാരി ഫാ.അലോഷ്യസ് മുഖ്യകാർമികത്വം വഹിക്കും. ഡബ്ലിനിലെ സീറോ മലബാർ ചാപ്ലിയ·ാരടക്കം പത്തോളം വൈദികർ ശുശ്രൂഷകളിൽ സഹകാർമികരായിരിക്കും.

ഫാ.ജോസ് ഭരണികുളങ്ങര, കെവിന്‍റെ മതബോധന അധ്യാപിക ബീന ജെയ്മോൻ, സാഗട്ട് സെന്‍റ് മേരീസ് സ്കൂൾ ഹെഡ്മിസ്ട്രസ് നോവലെൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകും. സെന്‍റ് മേരീസ് പള്ളിയുടെ സമീപം തന്നെയുള്ള സെമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്യുന്നത്.

സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് സാഗട്ട് പള്ളി ഗ്രൗണ്ടിലും തൊട്ടടുത്തുള്ള സിറ്റി വെസ്റ്റ് ഹോട്ടൽ പരിസരത്തും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ