• Logo

Allied Publications

Europe
ഏറ്റവും മികച്ച രാജ്യം സ്വിറ്റ്സർലൻഡ്
Share
ബെർലിൻ: ലോകത്തെ ഏറ്റവും മികച്ച രാജ്യമെന്ന ബഹുമതി ഇനി സ്വിറ്റ്സർലൻഡിന് സ്വന്തം. യുഎസ് ന്യൂസ് ആൻഡ് വേൾഡ് തയാറാക്കിയ സർവേയിലാണ് ഈ കണ്ടെത്തൽ. കാനഡയാണ് രണ്ടാമത്. ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങൾ ആദ്യ അഞ്ചിൽ ഇടംപിടിച്ചു. കഴിഞ്ഞ വർഷത്തെ ഒന്നാം സ്ഥാനക്കാരായ ജർമനി ഈ വർഷം നാലാം സ്ഥാനത്താണ്. ഇന്ത്യ 25ാം സ്ഥാനം കണ്ടെത്തിയപ്പോൾ ട്രംപിന്‍റെ അമേരിക്ക ഏഴാം സ്ഥാനത്താണ്.

ജർമനിയിൽ നിരന്തരം സംഭവിച്ച ഭീകരാക്രമണങ്ങളും മെർക്കലിന്‍റെ കുടിയേറ്റ നയവും ജർമനിയുടെ വീഴ്ചയ്ക്കു കാരണമായി. അതേസമയം, സംരംഭകത്വത്തിൽ ജർമനി ഒന്നാം സ്ഥാനം നേടി. എന്നാൽ, പുതുതായി വ്യവസായം തുടങ്ങുന്നതിനുള്ള അന്തരീക്ഷത്തിന്‍റെ കാര്യത്തിൽ ഇരുപതാം സ്ഥാനത്താണ്. പൗരത്വത്തിന്‍റെ കാര്യത്തിൽ ജർമനി പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. വ്യവസായ സാധ്യത, ജീവിത നിലവാരം എന്നിവയുടെ കാര്യത്തിലും രാജ്യം പിന്നോട്ടു പോയി.

സ്വീഡൻ, ഓസ്ട്രേലിയ, നോർവേ, ഫ്രാൻസ്, നെതർലൻഡ്സ്, ഡെൻമാർക്ക്, ന്യൂസിലൻഡ്, ഫിൻലാന്‍റ്, സിംഗപ്പുർ, ഇറ്റലി, ലക്സംബർഗ്, ഓസ്ട്രേലിയ, സ്പെയിൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ആദ്യ 20 സ്ഥാനങ്ങളിൽ ഇടം പിടിച്ചു. പട്ടികയിൽ അവസാനത്തേത് ഇറാൻ, അൾജീറിയ, സെർബിയ എന്നീ രാജ്യങ്ങളാണ്.

കുട്ടികൾക്ക് ജീവിക്കാൻ പറ്റിയ രാജ്യങ്ങളുടെ പട്ടികയിൽ സ്വീഡൻ ഒന്നാമതും ഡെൻമാർക്ക്, കാനഡ, നോർവേ, ഫിൻലാന്‍റ് എന്നിവ തുടർന്നുള്ള സ്ഥാനങ്ങളിലും ഇടം പിടിച്ചു. റിട്ടയർമെന്‍റിന് ഏറ്റവും പറ്റിയ രാജ്യം ന്യൂസിലൻഡാണ്. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യം സ്വീഡനാണ്. ഡെൻമാർക്ക്, കാനഡ, നോർവേ, നെതർലാന്‍റ് എന്നിവയും തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്. വിദ്യാഭ്യാസത്തിന് ഏറ്റവും മുന്നിൽ കാനഡയാണ്. യുകെ, ജർമനി, ഓസ്ട്രേലിയ ഫ്രാൻസ് എന്നിവയും ആദ്യ അഞ്ചിലുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.