• Logo

Allied Publications

Europe
മൈൻഡ് ചാരിറ്റി ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘടാനം ചെയ്തു
Share
ഡബ്ലിൻ: മൈൻഡ് ടെംപിൾ സ്ട്രീറ്റ് ഹോസ്പിറ്റലിനുവേണ്ടി മേയ് 28ന് ഹെലിക്സ് തിയേറ്ററിൽ നടക്കുന്ന സ്റ്റീഫൻ ദേവസി ആൻഡ് സോളിഡ് ബാൻഡ് പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ടെംപിൾ സ്ട്രീറ്റ് ഹോസ്പിറ്റലിൽ നടന്നു. ടെംപിൾ സ്ട്രീറ്റ് ഹോസ്പിറ്റൽ ഫൗണ്ടേഷൻ സ്പെഷൽ ഇവന്‍റ് മാനേജർ ആംഗല ഉദ്ഘാടനം നിർവഹിച്ചു.

മൈൻഡ് അയർലൻഡിൽ സ്ഥാപിതമായതിനുശേഷം എല്ലാ വർഷവും കേരളത്തിലെ നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകി വരുന്നു. കഴിഞ്ഞ വർഷം ടെന്പിൾ സ്ട്രീറ്റ് ഹോസ്പിറ്റലിന് മൈൻഡ് ചാരിറ്റി തുക നൽകിയിരുന്നു. ഹോസ്പിറ്റലിന്‍റെ നിർദ്ദേശ പ്രകാരമാണ് മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ടെന്പിൾ സ്ട്രീറ്റിനുവേണ്ടി ചാരിറ്റി ഷോ സംഘടിപ്പിക്കുന്നത്.

ലണ്ടനിലെ ട്രിനിറ്റി കോളജിൽ നിന്നും ഗോൾഡ് മെഡലോടെ കീബോർഡ് മ്യൂസിക് പാസായ സ്റ്റീഫൻ ദേവസിയാണ് പരിപാടി നയിക്കുന്നത്. ഡബ്ലിനിലെ പ്രമുഖ സ്ഥാപനമായ കോണ്‍ഫിഡന്‍റ് ട്രാവൽസ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. വിശ്വാസ് ഫുഡ് പ്രൊഡക്ടസ്, വിസ്ത കരിയർ സൊലൂഷൻസ് എന്നിവർ സഹപ്രായോജകരാണ്.

വിവരങ്ങൾക്ക് : ജോസ് പൗളി 0872644351, മജു പേക്കൽ 0879631102, സിജു ജോസ് 0877778744.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.