• Logo

Allied Publications

Europe
ബ്രെക്സിറ്റ്: യൂറോപ്യൻ യൂണിയൻ പ്രഖ്യാപനത്തിന് കരുത്തു പോരെന്ന് ജർമനി
Share
ബെർലിൻ: ബ്രെക്സിറ്റ് അനന്തര സാഹചര്യം നേരിടുന്നതു സംബന്ധിച്ച് റോമിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പുറപ്പെടുവിക്കാനിരിക്കുന്ന പ്രഖ്യാപനത്തിനു കരുത്തു പോരെന്ന് ജർമനിക്കു പരാതി. അംഗരാജ്യങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ലക്ഷ്യബോധം കാണിക്കണമെന്നാണ് യൂറോപ്പിലെ ഏറ്റവും ശക്തമായ രാജ്യം ആവശ്യപ്പെടുന്നത്.

മാർച്ച് 25നാണ് റോമിൽ യൂറോപ്യൻ യൂണിയൻ ഉച്ചകോടി ചേരുന്നത്. യൂണിയന്‍റെ അറുപതാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പങ്കെടുക്കില്ല. ബാക്കി 27 അംഗരാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കും.

എന്നാൽ, ഉച്ചകോടിക്കുള്ള തയാറെടുപ്പുകളിൽ ഏറെയും ഇതുവരെ കടുത്ത വിമർശനങ്ങൾ തന്നെയാണ് നേരിട്ടിരിക്കുന്നത്. ഏകീകൃത വിപണി എന്നതിലുപരി കൂടുതൽ വലിയ ലക്ഷ്യങ്ങൾ മുന്നോട്ടു വയ്ക്കുക എന്നത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നാണ് ജർമൻ ജൂണിയർ വിദേശകാര്യ മന്ത്രി മൈക്കൽ റോത്ത് അഭിപ്രായപ്പെട്ടത്. തീവ്ര ദേശീയതയ്ക്കും പ്രാദേശികവാദത്തിനും അടിപ്പെടുന്നതിൽനിന്ന് യുവാക്കളെ അകറ്റി നിർത്താൻ ഇത്തരം നീക്കങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂറോപ്യൻ യൂണിയൻ ഉൾപ്പെടുന്ന എല്ലാ പദ്ധതികളിലും എല്ലാ അംഗരാജ്യങ്ങൾക്കും പങ്കാളിത്തം വേണമെന്നു നിർബന്ധമില്ല എന്ന പുതിയ നിർദേശത്തിനും ഉച്ചകോടിയിൽ പിന്തുണ ലഭിക്കുമെന്നാണു കരുതുന്നത്. ജർമനിയും ഫ്രാൻസും സ്പെയിനും ഇതിനകം തന്നെ നിർദേശത്തിനു പിന്തുണ അറിയിച്ചു കഴിഞ്ഞു. മൾട്ടി സ്പീഡ് യൂറോപ്പ് എന്നാണ് ഈ നിർദേശം അറിയപ്പെടുന്നത്. യൂണിറ്റി എന്നാൽ യൂണിഫോമിറ്റി എന്ന് അർഥമില്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദിന്‍റെ ഇതെക്കുറിച്ചുള്ള പ്രതികരണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്