• Logo

Allied Publications

Europe
എർദോഗാന്‍റെ നാസി പരാമർശം: വിവാദം കത്തുന്നു
Share
ബെർലിൻ: തുർക്കി റാലി നിരോധിച്ച ജർമൻ നടപടിയെ പഴയ നാസി കാലഘട്ടത്തിലേതു പോലെയാണെന്ന തുർക്കി പ്രസിഡന്‍റ് എർദോഗന്‍റെ ആരോപണം കത്തിപ്പടരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ശാന്തത കൈവെടിയരുതെന്ന് ജർമൻ നേതാക്കളോട് ചാൻസലർ ആംഗല മെർക്കൽ ഉപദേശിക്കുന്നതായി അവരുടെ വക്താവ് സ്റ്റെഫാൻ സൈബർട്ട് അറിയിച്ചു.

എർദോഗന്‍റെ ആരോപണം സൈബെർട്ട് നിരുപാധികം തള്ളുകയും ചെയ്തു. നാസി താരതമ്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. മനുഷ്യരാശിയോട് നാസികൾ ചെയ്ത കുറ്റകൃത്യങ്ങളെ ലഘൂകരിച്ചു കാണുന്നതിനു തുല്യമായിരിക്കും അതെന്നും സൈബെർട്ട്.

ഇത്തരം താരതമ്യങ്ങൾ സ്വീകാര്യമല്ലെന്ന് മെർക്കലിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് പീറ്റർ ഓൾട്ട്മെയറും പറഞ്ഞു. ഇക്കാര്യം വ്യക്തമായ ഭാഷയിൽ ജർമൻ സർക്കാർ തുർക്കിയെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുർക്കിയിൽ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം തേടി ഹിതപരിശോധന നടത്തുന്നതിന്‍റെ ഭാഗമായുള്ള കാന്പയിൻ എന്ന നിലയിലാണ് ജർമനിയിലെ തുർക്കി വംശജരെ ഉദ്ദേശിച്ച് റാലികൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, ജർമൻ പ്രാദേശിക ഭരണകൂടങ്ങൾ ഇവയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.