• Logo

Allied Publications

Europe
പാരീസ് മോഡൽ ആക്രമണങ്ങൾ ബ്രിട്ടണിൽ വിഫലമാക്കിയതായി സൈന്യം
Share
ലണ്ടണ്‍: പാരീസ് മോഡൽ ആക്രമണങ്ങൾ ബ്രിട്ടണിൽ വിഫലമാക്കിയതായി മുതിർന്ന ഭീകരവിരുദ്ധ ഉദ്യോഗസ്ഥൻ വെളിപ്പെട്ടുത്തി.ബ്രിട്ടണിൽ പാരീസ്, ബ്രസൽസ് മോഡൽ ആക്രമണങ്ങൾ നടത്തനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നത്. 2013നു ശേഷം ഇത്തരത്തിലുള്ള 13 ഓളം ആക്രമണശ്രമങ്ങളാണു സുരക്ഷാ വിഭാഗം പരാജയപ്പെടുത്തിയതെന്നു സൈനിക മേധാവി മാർക്ക് റൗലി തിങ്കളാഴ്ച പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു 500ൽ അധികം അന്വേഷണങ്ങളാണു നടന്നുവരുന്നതെന്നും അദേഹം പറഞ്ഞു.

ഒരോ ആക്രമണങ്ങൾക്കു പിന്നിലും ഒന്നോ രണ്ടോ ഭീകരർ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നു ഭീകരവിരുദ്ധ വിഭാഗം വെളിപ്പെടുത്തി. മികച്ച പരിശീലനം ലഭിച്ച ഭീകരരാണു ആക്രമണങ്ങൾക്കു പിന്നിൽ. ഇവർ പൊതുസ്ഥലങ്ങൾ, പോലീസ് സ്റ്റേഷൻ, സൈനിക ക്യാന്പുകൾ തുടങ്ങിയ ഇടങ്ങൾ ആക്രമിക്കുവാനാണു പദ്ധതിയിട്ടിരുന്നത്. ഭീകരാക്രമണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയും പോലീസും നൽകിയ വിവരങ്ങൾ ആക്രമണങ്ങൾ മുൻകൂടി തടയുന്നതിനു സഹായിച്ചെന്നും റൗലി പറഞ്ഞു. ഭീകരരിൽനിന്നു നാടിനെ രക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെ ഭാഗത്തുനിന്നു വലിയ സഹകരണമാണു ലഭിച്ചിരുന്നതെന്നും അദേഹം പറഞ്ഞു.

2015 നവംബറിൽ പാരീസിലുണ്ടായ ഭീകരാക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടിരുന്നു. 2015 മാർച്ചിൽ ബ്രസൽസിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ 34 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.