• Logo

Allied Publications

Europe
യുക്മ മെംബർഷിപ്പ് കാന്പയിന് തുടക്കംകുറിച്ചു
Share
ലണ്ടൻ: കൂടുതൽ പ്രാദേശിക അസോസിയേഷനുകൾക്ക് യുക്മയിൽ പ്രവർത്തിക്കുന്നതിന് അവസരമൊരുക്കുന്നതിനായി കഴിഞ്ഞ കാലയളവിലേതിനു സമാനമായി ഈ വർഷവും യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ച മെംബർഷിപ്പ് കാന്പയിന് തുടക്കമായി. ഇതിന്‍റെ ഭാഗമായി മാർച്ച് ആറു മുതൽ ഏപ്രിൽ പത്തു വരെയുള്ള അഞ്ചാഴ്ചക്കാലം ന്ധയുക്മ മെംബർഷിപ്പ് കാന്പയിൻ 2017’ ആയി ആചരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു.

യുക്മ നേതൃത്വത്തിന്‍റെ ആദ്യ ദേശീയ നിർവാഹകസമിതി യോഗത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കാന്പയിൻ പ്രഖ്യാപനം.

യുക്മയിലേക്ക് കടന്നുവരാൻ താല്പര്യമുള്ള അസോസിയേഷനുകൾക്ക് തങ്ങളുടെ എക്സിക്യൂട്ടീവ് യോഗങ്ങൾ കൂടി ചർച്ചചെയ്ത് തീരുമാനമെടുക്കാനുള്ള സമയം ലഭ്യമാക്കുന്നതിനാണ് അഞ്ച് ആഴ്ച ദൈർഘ്യമുള്ള കാന്പയിൻ പ്രഖ്യാപിച്ചത്. യുക്മ ദേശീയ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർ ചേർന്നാണ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്. പുതുതായി അപേക്ഷ സമർപ്പിക്കുന്ന അസോസിയേഷനുകൾ യുക്മയുടെ ഏത് റീജണ്‍ പരിധിയിൽ വരുന്നൂ എന്ന് നോക്കി, പ്രസ്തുത റീജണ്‍ പ്രസിഡന്‍റ്, ദേശീയ ഭാരവാഹികൾ, റീജണിൽ നിന്നുള്ള നാഷണൽ കമ്മറ്റി അംഗം എന്നിവരുടെ അഭിപ്രായം കൂടി അംഗത്വ വിതരണത്തിന് മുൻപ് പരിഗണിക്കുന്നതാണ്. നിലവിൽ യുക്മ അംഗ അസോസിയേഷനുകൾ ഉള്ള പ്രദേശങ്ങളിൽനിന്നും പുതിയ അംഗത്വ അപേക്ഷകൾ വരുന്ന സാഹചര്യങ്ങളിൽ, നിലവിലുള്ള അംഗ അസോസിയേഷനെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടും മുൻകൂട്ടി അറിയിച്ചുകൊണ്ടുമാകും അംഗത്വം വിതരണം ചെയ്യുക.

അംഗത്വ അപേക്ഷകൾക്കായി secretary.ukma@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് അറിയിച്ചു.

യുക്മ മെംബർഷിപ്പ് ഫീസ് അൻപത് പൗണ്ട് എന്നത് ഈ വർഷം മുതൽ നൂറ് പൗണ്ട് ആയി പുതുക്കി നിശ്ചയിച്ചു. ഇതിൽ അൻപത് പൗണ്ട് അതാത് റീജണൽ കമ്മിറ്റികൾക്ക് ദേശീയ കമ്മിറ്റി വിതരണം ചെയ്യും.

വിവരങ്ങൾക്ക്: മാമ്മൻ ഫിലിപ്പ് (പ്രസിഡന്‍റ്) 07885467034, റോജിമോൻ വർഗീസ് (ജനറൽ സെക്രട്ടറി) 07883068181.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.