• Logo

Allied Publications

Europe
ജർമനിയിൽ അഭയാർഥികൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു
Share
ബെർലിൻ: ജർമനിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികൾക്കെതിരായി അക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. 2016 ൽ മാത്രം രാജ്യത്ത് 3500 ലധികം അഭയാർഥികർ തദ്ദേശീയരുടെ അക്രമങ്ങൾക്കിരയായതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിദിനം പത്ത് അക്രമ സംഭവങ്ങളെങ്കിലും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതായി പോലീസ് സമ്മതിക്കുന്നു. അക്രമങ്ങളിൽ 560 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ 50ഓളം പേർ കുട്ടികളാണ്.

മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി അഭയാർഥികൾക്ക് കൂടുതൽ പരിഗണന നൽകിയ രാജ്യമാണ് ജർമനി. എന്നാൽ, അടുത്ത കാലത്തായി രാജ്യത്തെ തീവ്ര വലതുപക്ഷ പാർട്ടികൾ അഭയാർഥി നയത്തിനെതിരെ കൂടുതലായി രംഗത്തു വന്നിരുന്നു. അഭയാർഥികൾക്കിടയിൽ തീവ്രവാദികൾ കടന്നുകൂടിയെന്ന വാദം ഉന്നയിച്ചാണ് കുടിയേറ്റവിരുദ്ധ ആശയക്കാരായ ഈ പാർട്ടികൾ സർക്കാരിനെതിരെ തിരിഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ ബെർലിനിലെ ക്രിസ്മസ് ചന്തയിലുണ്ടായ ഭീകരാക്രമണത്തിനുശേഷം ഈ പ്രചാരണം ശക്തമായി.

2014 ൽ അഭയാർഥികൾക്കുനേരെ 199 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2015ൽ അത് 988 ലെത്തെി. 2016ൽ 3500ഉം. വർഷം തോറും അഭയാർഥികൾക്കെതിരെയുള്ള അക്രമ സംഭവങ്ങൾ കുത്തനെ വർധിക്കുന്നുവെന്നതാണ് ഇത് കാണിക്കുന്നത്.

2015 ൽ മാത്രം ഇവിടെ എട്ടു ലക്ഷത്തിലധികം പേർ അഭയം തേടിയത്തെിയിട്ടുണ്ട്. അതേസമയം യൂറോപ്യൻ യൂണിയൻ തുർക്കിയുമായി ഉണ്ടാക്കിയ അഭയാർഥി കരാർ പ്രാബല്യത്തിൽ വന്നതോടെ കഴിഞ്ഞവർഷം അത് രണ്ടര ലക്ഷത്തിലേക്ക് താഴ്ന്നിട്ടുണ്ട്

റിപ്പോർട്ട്: ജോർജ് ജോണ്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​