• Logo

Allied Publications

Europe
പത്രപ്രവർത്തകന്‍റെ തടവ്: ജർമനി തുർക്കി ഭിന്നത രൂക്ഷം
Share
ബെർലിൻ: മാധ്യമ പ്രവർത്തകൻ ഡെനിസ യൂസലിനെ തുർക്കി തടവിലാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നം ജർമനിയും തുർക്കിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതായി റിപ്പോർട്ടുകൾ.

ജർമനിയിലും തുർക്കിയിലും പൗരത്വമുള്ള യൂസലിന്‍റെ മോചനം ആവശ്യപ്പെട്ട് ജർമനിയിൽ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. തുർക്കി അംബാസഡറെ വിളിച്ചു വരുത്തി ജർമനി അറസ്റ്റിനെക്കുറിച്ച് വിശദീകരണവും തേടിയിരുന്നു.

എന്നാൽ, ഭീകര പ്രവർത്തകരെ സഹായിച്ചതിനാണ് യൂസലിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് തുർക്കിയുടെ വാദം. യൂസലിനായി വാദിക്കുന്ന ജർമനി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും തുർക്കി പ്രസിഡന്‍റ് ഉർദുഗാൻ തുറന്നടിച്ചു.

യൂസൽ ജർമൻ ചാരനാണെന്നു വരെ ഉർദുഗാൻ ആരോപിക്കുന്നു. ഈ ആരോപണം ജർമൻ വിദേശ മന്ത്രാലയത്തെ കൂടുതൽ പ്രകോപിപ്പിക്കുകയും ചെയ്തു.

ഇതിനിടെ, തുർക്കിയിലെ രണ്ടു മന്ത്രിമാർ പങ്കെടുക്കേണ്ട റാലികൾക്ക് ജർമനിയിൽ അനുമതി നിഷേധിച്ചതും പ്രശ്നം വഷളാക്കി. നിരോധിച്ചതിൽ തെറ്റില്ലെന്ന നിലപാടാണ് ചാൻസലർ ആംഗല മെർക്കലും സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​