• Logo

Allied Publications

Americas
രണ്ടാമതു നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്സ് ജൂലൈ 22–നു ന്യൂയോർക്കിൽ
Share
ന്യൂയോർക്ക്: രണ്ടാം നാഫ (നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്സ്) അവാർഡ് നിശ ജൂലൈ 22–ന് ന്യൂയോർക്കിൽ. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നിവിൻ പോളിയാണ് ഈ വർഷത്തെ മികച്ച നടൻ. വനിതാ സൂപ്പർ സ്റ്റാറായ മഞ്ജുവാര്യർ മികച്ച നടിയും. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ആശാ ശരത്ത്, ഭാവന, അപർണ്ണ ബാലമുരളി, മധു, ഷീല, രഞ്ജിത്ത്, ബിജിപാൽ, ഉണ്ണി മേനോൻ, വാണി ജയറാം, അജു വർഗീസ്, സൗബിൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, ടൊവിനോ തോമസ്, നീരജ് മാധവ്, ജോജു വർഗീസ് എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. ഇവർക്ക് പുറമേ രമേഷ് പിഷാരടി, വയലിനിസ്റ്റ് മനോജ് ജോർജ്, സയനോര എന്നിവരുടെ കലാപ്രകടനവും അവാർഡ് നിശയ്ക്കൊപ്പം നടക്കും. അമ്പതിലധികം കലാകാരന്മാർ ഇതാദ്യമായി അമേരിക്കയിലെ ഒരു വേദിയിൽ അണിനിരക്കുന്നുവെന്നാണ് നാഫ 2017–ന്റെ പ്രത്യേകത.

ജൂലൈ 21–നു മാൻഹട്ടൻ ഹാർബറിലെ ക്രൂയിസോടു കൂടിയാണ് അവാർഡ്ദാന ചടങ്ങുകൾ ആരംഭിക്കുന്നത്. 23–നു അവാർഡ് ദാന ജേതാക്കളെ ആദരിക്കുന്ന പരിപാടികൾ ചിക്കാഗോയിൽ നടക്കും. ഫ്രീഡിയ എന്റർടെയ്ൻമെന്റ്സും ഫ്ളവേഴ്സ് ടിവിയും സംയുക്‌തമായാണ് ഈ വർഷത്തെ പരിപാടികൾ നടത്തുന്നത്. 2016–ൽ ദുൽഖർ സൽമാൻ, പാർവ്വതി മേനോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവാർഡ് നിശ അരങ്ങേറിയത്.

ചലച്ചിത്ര സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ് രണ്ടാം നാഫ അവാർഡ്ദാന ചടങ്ങിന്റെ പരിപാടികൾ രൂപകൽപ്പന ചെയ്യുന്നത്. ചടങ്ങിന്റെ അവതാരകർ ദുബായ് ഹിറ്റ് എഫ്എമ്മിലെ മിഥുനും നൈലയുമാണ്. ഫ്രീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാഫ 2017 ന്റെ ടിക്കറ്റുകൾക്ക് (347) 640 1295, (516) 6063268, (832) 6439131 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. ഫ്രീഡിയ എന്റർടെയ്ൻമെന്റ് പ്രസിഡന്റ് ഡോ. ഫ്രീമു വറുഗീസ്, ഫ്രീഡിയ എന്റർടെയ്ൻമെന്റ് മാനേജിങ് ഡയറക്ടർ ഡയാസ് ദാമോദരൻ, ഫ്രീഡിയ എന്റർടെയ്ൻമെന്റ് ആൻഡ് നാഫ ഡയറക്ടർ ആനി ലിബു, ഹെഡ്ജ് ഇവന്റ്സ് മാനേജിങ് ഡയറക്ടർ സജി എബ്രഹാം, ലാലു ജോസഫ്, സുഭാഷ് അഞ്ചൽ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. email: nafaawards@gmail.com, Website: www.nafaawards.com

റിപ്പോർട്ട്: ആനി ലിബു

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​