• Logo

Allied Publications

Europe
ജർമനിയിൽ ദരിദ്രരുടെ എണ്ണം റിക്കാർഡിലേയ്ക്ക്
Share
ബെർലിൻ: ജർമനി സാന്പത്തികമായി കഴിഞ്ഞവർഷം ഉയർച്ച കൈവരിച്ചുവെങ്കിലും ദാരിദ്യ്രം ഏറ്റവും ഉയർന്ന നിരക്കിലെത്തിയത് ആശങ്കയിലാഴ്ത്തി.

രാജ്യത്ത് കുറഞ്ഞ തൊഴിലില്ലായ്മ ഉണ്ടായിരുന്നിട്ടും ദാരിദ്യ്രനിരക്ക് ഉയർന്നത് സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്.

ജർമനിയുടെ പുന:രേകീകരണശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണെന്ന് റിപ്പോർട്ടുകൾ പറയുന്പോൾ ഒരുസംഘം വിദഗ്ധർ ഈ റിപ്പോർട്ടുകൾ നിരാകരിക്കുകയാണ്. ജർമനിയിലെ ദാരിദ്യ്രം 15.7 ശതമാനത്തിലെത്തിയെന്നാണ് ഈക്വൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് ഉൾറിഷ് ഷ്നൈഡർ പറഞ്ഞത്.

കണക്കുകളുടെ വെളിച്ചത്തിൽ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (Destatis) തയാറാക്കിയത്. സ്ഥിതിവിവരപട്ടികയനുസരിച്ച് ജനസംഖ്യാ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ 60 ശതമാനം പേരും അധികം വരുമാനമില്ലാതെ ജീവിക്കുന്നവരാണെന്നും പറയുന്നു.

2005 ൽ ജർമനിയിലെ ദാരിദ്രം 14.7 ശതമാനത്തിൽ താഴെയായിരുന്നു. എന്നാൽ 2015 ൽ ജർമനിയിൽ 12.9 ദശലക്ഷം ആളുകൾ ദാരിദ്യ്രരേഖക്കു താഴെയാണെന്നും കണ്ടെത്തിയിരുന്നു. ഒരു തരത്തിൽ തൊഴിലില്ലായ്മ നിരക്ക് കൂടുന്പോഴാണ് ദാരിദ്യ്രവും അടിക്കടി കൂടുന്നത്.

എന്നാൽ ഇവിടെ മറിച്ചാണ് സംഭവിക്കുന്നത്. വർഷങ്ങളായി ദാരിദ്യ്രപ്രവണത വർധിക്കുന്നതായി കാണുന്നു. ഫെബ്രുവരിയിൽ, ജർമനിയിൽ തൊഴിലില്ലായ്മ എക്കാലത്തെയും താഴ്ന്ന നിരക്കിലാണ്. ഒൗദ്യോഗിക സ്ഥിതിവിവരക്കണക്കനുസരിച്ച് 5.9 ശതമാനത്തിൽ എത്തിയിരിക്കുകയാണ്. 1990 ലെ കണക്കുകൾ വച്ചു നോക്കുന്പോൾ ജർമൻ പുന:രേകീകരണത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.

ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള പെൻഷൻകാരുടെ എണ്ണത്തിലും വർധനവ് കാണിക്കുന്നത് ജർമനിയിലെ സാന്പത്തിക അസമത്വത്തെയാണ്. നഗരങ്ങളിലും ഗ്രാമീണ മേഖലയിൽ ഏറ്റവും മോശപ്പെട്ട ജീവിത നിലവാരമുള്ളവർതന്നെ ഒട്ടനവധിയുണ്ട്. മൊത്തം ജനസംഖ്യ ഏതാണ്ട് 81 മില്യൺ വരും. ജനസംഖ്യയിൽ ആഗോളതലത്തിൽ പതിനെട്ടാം സ്ഥാനത്താണ് ജർമനി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ