• Logo

Allied Publications

Europe
എപ്പോൾ മരിക്കണമെന്നു സ്വയം തീരുമാനിക്കാം: ജർമൻ കോടതി
Share
ബെർലിൻ: പ്രത്യേക സാഹചര്യങ്ങളിൽ, എപ്പോൾ, എങ്ങനെ മരിക്കണമെന്നു സ്വയം തീരുമാനിക്കാനും അവകാശം നൽകണമെന്ന് ജർമൻ അഡ്മിനിസ്ട്രേറ്റീവ് കോടതി വിധി. സ്റ്റിറോയ്ഡ് പേഷ്യന്‍റ്സിന് ഇത്തരത്തിൽ മരിക്കാൻ കൂടിയ തോതിൽ നാർക്കോട്ടിക്സ് കുത്തിവയ്ക്കാൻ അനുമതി നൽകാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ലൈപ്സിഷിലെ കോടതിയുടേതാണ് വിധി.

അതേസമയം, ഇത്തരത്തിൽ സ്വന്തം മരണകാര്യത്തിൽ തീരുമാനമെടുക്കുന്ന രോഗി അങ്ങനെയൊരു തീരുമാനം എടുക്കാൻ പറ്റിയ മാനസികാവസ്ഥയിലായിരിക്കണമെന്ന് ഉറപ്പു വരുത്തണം. ഇതു തന്നെ പ്രത്യേക കേസുകളിൽ മാത്രമേ അനുവദിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.

2015 നവംബറിൽ ജർമനിയിൽ പുതിയ നിയമം പാസാക്കിയിരുന്നു. അത്യാവശ്യമായതും പ്രത്യേകവുമായ സാഹചര്യത്തിൽ മരണം വരിക്കാനുള്ള നിയമം പ്രാബല്യത്തലാക്കിയിരുന്നു. മറ്റു നിയമവ്യവസ്ഥയിൽപ്പെടാതെയുള്ള മരണങ്ങൾക്ക് അഞ്ചുവർഷംവരെ തടവും ലഭിക്കാൻ നിയമമുണ്ട്.

നാർക്കോട്ടിക്സ് നിയമത്തിൽനിന്നു വിരുദ്ധമായാണ് ഇതു ചെയ്യുക. ജർമനിയിൽ ഇത്തരം സംഭവങ്ങൾക്ക് അനുമതി കിട്ടാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയായതിനാൽ പലരും സ്വിറ്റ്സർലൻഡിലും മറ്റുമാണ് ഇതിനായി പോകുക.

അതേസമയം കോടതിവിധിയെ ശക്തമായി വിമർശിച്ചുകൊണ്ട് ജർമനിയിലെ പേഷ്യന്‍റ് പ്രൊട്ടക് ഷൻ ഫൗണ്ടേഷൻ രംഗത്തുവന്നിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.