• Logo

Allied Publications

Europe
കൊച്ചിയിൽ ചെക്ക് റിപ്പബ്ലിക് വീസ അപേക്ഷാ കേന്ദ്രം ആരംഭിച്ചു
Share
കൊച്ചി: ചെക്ക് റിപ്പബ്ലിക് എംബസിയും വിഎഫ്എസ് ഗ്ലോബലും ചേർന്ന് കൊച്ചിയിൽ ചെക്ക്് റിപ്പബ്ലിക് വീസ അപേക്ഷാ കേന്ദ്രം ആരംഭിച്ചു. ഇന്ത്യയിലെ 11 മത് ചെക്ക് റിപ്പബ്ലിക് വീസ അപേക്ഷാ കേന്ദ്രമാണ് കൊച്ചി എംജി റോഡിൽ രവിപുരത്തുള്ള കോസ്റ്റൽ ചേംബേഴ്സ് (മനോജ് ടവർ) ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ചത്.

ചെക്ക് റിപ്പബ്ലിക് വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി മാർട്ടിൻ സ്മോലേക്, ഇന്ത്യയിലെ ചെക്ക് റിപ്പബ്ലിക് സ്ഥാനപതി മിലൻ ഹോവോർക, കൊച്ചി മേയർ സൗമിനി ജെയിൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ചെക്ക് റിപ്പബ്ലിക് സന്ദർശിക്കാനായുള്ള ഷെങ്കൻ വീസക്കായി വിഎഫ്എസ് കേന്ദ്രങ്ങൾ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാനാവുമെന്ന് ചടങ്ങിൽ സംബന്ധിച്ച ഇന്ത്യയിലെ ചെക്ക് റിപ്പബ്ലിക് സ്ഥാനപതി മിലൻ ഹോവോർക ചൂണ്ടിക്കാട്ടി.

ഇന്ത്യയിലേക്കുള്ള തന്‍റെ ആദ്യ സന്ദർശന വേളയിൽ തന്നെ കൊച്ചിയിലെ വീസ അപേക്ഷാ കേന്ദ്രം ആരംഭിക്കാനായതിൽ ആഹ്ലാദമുണ്ടെന്ന് ചെക്ക് റിപ്പബ്ലിക് വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി മാർട്ടിൻ സ്മോലെക് പറഞ്ഞു. ചെക്ക്് റിപ്പബ്ലിക്കിലേക്ക് കൂടുതൽ പേർക്കു സന്ദർശനം നടത്താൻ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ നഗരങ്ങളിൽ ചെക്ക്് വീസാ അപേക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചടങ്ങിൽ വിഎഫ്എസ് ഗ്ലോബൽ മിഡിൽ ഈസ്റ്റ് ആൻഡ് സൗത്ത് ഏഷ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ വിനയ് മൽഹോത്ര, ചെക് എംബസിയിൽ നിന്നും വിഎഫ്എസ് ഗ്ലോബലിൽ നിന്നുമുള്ള പ്രമുഖരും പങ്കെടുത്തു.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ