• Logo

Allied Publications

Europe
മാധ്യമ പ്രവർത്തകന്‍റെ തടവ്: ജർമനി തുർക്കിയെ പ്രതിഷേധം അറിയിച്ചു
Share
ബെർലിൻ: ജർമൻ മാധ്യമ പ്രവർത്തകനെ തടവിലാക്കിയ തുർക്കിയുടെ നടപടിയിൽ, തുർക്കി അംബാസഡറെ വിളിച്ചു വരുത്തി ജർമനി പ്രതിഷേധം അറിയിച്ചു.

ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യം ആരോപിച്ചാണ് ഡെനിസ് യൂസൽ എന്ന മാധ്യമ പ്രവർത്തകനെ തുർക്കി ജയിലിൽ അടച്ചിരിക്കുന്നത്. നാല്പത്തിമൂന്നുകാരനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ബെർലിനിലെ തുർക്കി എംബസിക്കു മുന്നിൽ പ്രകടനങ്ങളും സംഘടിപ്പിക്കപ്പെട്ടു.

ജർമൻ ദിനപത്രമായ ഡി വെൽറ്റിന്‍റെ ലേഖകനാണ് യൂസൽ. തുർക്കിയുടെയും ജർമനിയുടെയും ഇരട്ട പൗരത്വമുള്ളയാളുമാണ്. തുർക്കി ഉൗർജ മന്ത്രിയുടെ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയതിനെത്തുടർന്നാണ് ഫെബ്രുവരി 18ന് ഇദ്ദേഹത്തെ തുർക്കി കസ്റ്റഡിയിലെടുക്കുന്നത്. തീവ്രവാദ പ്രചാരണവും വിദ്വേഷ പ്രചാരണവുമാണ് ഇദ്ദേഹത്തിനു മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ.

അതേസമയം ജർമനിയുടെ പ്രതികരണത്തിന് ഇതുവരെയായി തുർക്കി മറുപടി നൽകിയിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.