• Logo

Allied Publications

Europe
ജർമനിയിൽ കാർണിവൽ ആഘോഷം പൊടിപൂരമായി
Share
ബെർലിൻ: ജർമനിയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ കാർണിവലിന് ചൊവ്വാഴ്ച കൊടിയിറങ്ങി. ആഘോഷത്തിന്‍റെ ഹൈലൈറ്റ് ദിവസമായ തിങ്കളാഴ്ച (റോസൻ മോണ്ടാഗ്) ജർമനിയിലാകെ പ്രത്യേകിച്ച് തെക്കും വടക്കും പ്രദേശങ്ങളിൽ നടന്ന കാർണിവൽ പരേഡുകളിലെല്ലാം പ്രകടമായത് ആക്ഷേപഹാസ്യത്തിന്‍റെ ഉദാഹരണങ്ങളായിരുന്നു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ നിശിത വിമർശനങ്ങളും പരിഹാസവുമാണ് എങ്ങും ഉയർന്നതും മുഴങ്ങിയതും. ട്രംപിനോട് ദയയില്ലാത്ത കാർണിവൽ പരേഡ് ഇത്തവണ ഏറെ തിളങ്ങി.

എല്ലാ പരേഡുകളിലും പ്രധാന ഇര ട്രംപ് തന്നെയായിരുന്നു. കാർണിവൽ സമയത്തു മാത്രമാണ് മാന്യമായ സമൂഹം എന്ന ചട്ടക്കൂടൊക്കെ വിട്ട് ജർമൻ ആക്ഷേപഹാസ്യം സകല പരിധികളും ലംഘിച്ച് പുറത്തുവരാറുള്ളത്.

കൊളോണിൽ നടന്ന ആഘോഷത്തിന്‍റെ ഭാഗമായ പരേഡിലെ നൂറോളം വരുന്ന വിവിധ ഫ്ളോട്ടുകളിലായി ട്രംപ് പലതരത്തിൽ ആക്രമിക്കപ്പെടുന്ന കാഴ്ചയാണ് നിറഞ്ഞത്. ട്രംപിനെയും ഫ്രഞ്ച് പ്രസിഡന്‍റ് സ്ഥാനാർഥി മരിൻ ലെ പെൻ, ഡച്ച് വലതുപക്ഷ നേതാവ് ഗീർട്ട് വൈൽഡേഴ്സ് എന്നിവരെയും അഡോൾഫ് ഹിറ്റ്ലറുമായി താരതമ്യം ചെയ്യുന്ന ഫ്ളോട്ടുകളും പ്രത്യക്ഷപ്പെട്ടു. ജർമനിയിൽ ആസന്നമായ പൊതുതെരഞ്ഞെടുപ്പിന്‍റെ ചിത്രവും വ്യക്തമായിരുന്നു. ചാൻസലർ ആംഗല മെർക്കലും ഭരണത്തിന്‍റെ വൈകല്യവും പൊതുസമൂഹത്തിന്‍റെ ശ്രദ്ധ ക്ഷണിക്കുന്ന ഇനങ്ങളായി.

ട്രംപ് സ്റ്റാച്യു ഓഫ് ലിബർട്ടിയെ മാനഭംഗപ്പെടുത്തുന്നതുവരെ ചിത്രീകരിക്കപ്പെട്ടു. തുർക്കി പ്രസിഡന്‍റ് ഉർദുഗന്‍റെ ഇസ് ലാമിസ്റ്റ് അനുകൂല നിലപാടുകളും ബ്രെക്സിറ്റ് വഴി യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്‍റെ തീരുമാനവും ചില ഫ്ളോട്ടുകളിൽ വിമർശിക്കപ്പെട്ടു.

കൊളോണ്‍ കാർണിവൽ എന്നും ലോകപ്രശസ്തമാണ്. പരേഡിൽ ഏതു വലിയ വ്യക്തിയെയും ശക്തമായി വിമർശിക്കുന്ന കാലങ്ങളായി നിലനിന്നുപോരുന്ന രീതിയാണ് ഇത്തവണയും ആഘോഷക്കാർ സ്വീകരിച്ചത്.

കുടിയേറ്റവും അഭയാർഥി പ്രവാഹവുമൊക്കെ കാർണവലിൽ മുഖ്യവിഷയങ്ങളായി തെളിഞ്ഞു നിന്നത് ഏറെ ആകർഷകമായി. പതിവുള്ള കോമാളി വേഷങ്ങളും മാലാഖ വേഷങ്ങളുമെല്ലാം ഇക്കുറിയും ഉണ്ടായിരുന്നു. ഞായറാഴ്ചത്തെയും തിങ്കളാഴ്ചത്തെയും കാർണിവൽ പരേഡ് ഇതിന് ഉത്തമ ഉദാഹരണമായി. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ പരേഡിൽ ഫ്ളോട്ടുകളും പങ്കെടുത്തവരും ഏറെയായിരുന്നു. രാവിലെ ഒൻപതിന് ആരംഭിച്ച പരേഡ് വൈകുന്നേരം അഞ്ചുവരെ നീണ്ടു. 10 ലക്ഷത്തോളം പേരാണ് പരേഡ് കാണാൻ എത്തയത്. അനിഷ്ടസംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ആഘോഷം നടന്നത്. കൊളോണിൽ തന്നെ രണ്ടായിരത്തോളം സായുധരായ പോലീസുകാർ യന്ത്രത്തോക്കുമായി കാവലുണ്ടായിരുന്നു. ഇക്കുറി കുറ്റമറ്റ കനത്ത സുരക്ഷയാണ് ആഘോഷത്തിനായി സർക്കാർ ഒരുക്കിയത്.

കൊളോണിൽ മാത്രമായി നഗരത്തിലെ റോഡുകളിലൂടെ ആറു കിലോ മീറ്ററർ ദൂരത്തിലാണ് പരേഡ് കടന്നുപോയത്. പരേഡിൽ 11,000 പേരാണ് പങ്കെടുത്തത്. ഇതിൽ മൂന്നിലൊന്നു ഭാഗം വനിതകളാണ്. 350 കുതിരകളും പരേഡിൽ പങ്കെടുത്തു. 117 ബാന്‍റ് സെറ്റുകൾ സംഗീതം ആലപിച്ചു. വിവിധ തരത്തിലുള്ള 300 ടണ്‍ ചോക്കലേറ്റുകൾ വിതരണം ചെയ്യപ്പെട്ടു. മൂന്നു ലക്ഷം പൂക്കുലകൾ വാരി വിതറപ്പെട്ടു. ആഘോഷത്തിന്‍റെ മൊത്തം ചെലവ് ഏതാണ്ട് മൂന്നു മില്യണ്‍ യൂറോയാണ്. പരേഡിൽ പങ്കെടുക്കുന്നവർക്ക് സർക്കാരാണ് ചെലവു വഹിക്കുന്നത്. വിവിധ സംഘടനകൾ, സ്പോർട്സ് ക്ലബുകൾ അങ്ങനെ കൂട്ടായ്മയുടെ വലിയൊരു ആഘോഷം കൂടിയാണ് കാർണിവൽ.

അനുകൂല കാലാവസ്ഥ ജനങ്ങളെ ആഘോഷത്തിമിർപ്പിലാക്കി. കാർണിവൽ സീസണിലെ പരന്പരാഗത റോസൻമൊണ്ടാഗ് പരേഡുകൾ കൊളോണ്‍ കൂടാതെ മൈൻസ് ഡ്യൂസൽഡോർഫ്, എസൻ, ഹാംബുർഗ്, ട്രിയർ, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും ആഘോഷം നടന്നത്. കനത്ത മഴയും കൊടുങ്കാറ്റും പ്രവചിച്ചിരുന്നെങ്കിലും പറഞ്ഞതുപോലെ ഒന്നും ഉണ്ടായില്ല. കൊളോണിൽ മഴയും കാറ്റും ആഘോഷം അവസാനിച്ചപ്പോഴാണ് ഉണ്ടായത്.

ജർമൻ സംസ്കാരത്തിന്‍റെ തന്നെ ഭാഗമാണ് കാർണിവലുകളും അതോടനുബന്ധിച്ചു നടത്തുന്ന പരേഡുകളും. ഓരോ കാർണിവലും തുടക്കക്കാർക്ക് എന്നും പുതിയ പാഠങ്ങളുമാണ്. അങ്ങനെയൊരു പ്രധാന പാഠമാണ് കാർണിവലിനു വേഷം കെട്ടാതെ ആഘോഷത്തിനായി തെരുവിലിറങ്ങിയാൽ ഒറ്റപ്പെടുമെന്നുള്ളത്. വരുന്നവരിൽ ഭൂരിപക്ഷവും ഏതെങ്കിലും തരത്തിൽ വിചിത്ര വേഷധാരികളായിരിക്കും.

കാർണിവലിന് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് ശുദ്ധമായ ജർമൻ ബിയർ. എന്നാൽ, കൊളോണ്‍ കാർണിവലിൽ ഉപയോഗിക്കുന്നത് പരന്പരാഗത ബിയർ മഗുകളല്ല, മറിച്ച് 200 മില്ലിലിറ്റർ മാത്രമുള്ള ചെറിയ ഗ്ലാസുകളാണ്.

ഇവിടെ കേൾക്കുന്ന പാട്ടുകൾ വരുന്ന എല്ലാവർക്കും മനസിലാകണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ, ഒന്നുറപ്പാണ്, അവ ഓരോ സന്ദർശകന്‍റെയും സിരകളിൽ ആവേശതാളം നിറയ്ക്കുന്നതായിരിക്കും.

രാഷ്ട്രീയമായ ശരികൾക്ക് ഇവിടെ പ്രസക്തിയില്ല. ലോകോത്തര നേതാക്കൾ പോലും ഹാസ്യ രൂപത്തിൽ ദൃശ്യവത്കരിക്കപ്പെടുന്നതും സ്വാഭാവികമാണ്. എന്നാൽ ഇത്തവണ പുതിയൊരു പരിഷ്കാരമുണ്ടായി. വിദേശികൾക്കു ചില ബാറുകളിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ് എന്ന സത്യം. ഇക്കൊല്ലത്തെ വിഭൂതി ദിവസത്തിന്‍റെ തലേന്ന് അതായത് ചൊവ്വാഴ്ച വൈകിട്ട് കാർണിവലിന് കൊടിയിറങ്ങി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്