• Logo

Allied Publications

Europe
ജനപ്രതിനി എന്ന നിലയിൽ ചെയ്യുന്ന കാര്യങ്ങൾ വിളിച്ചുപറഞ്ഞ് കൈയടിനേടാനില്ല: സുരേഷ് ഗോപി
Share
ലണ്ടൻ: ജനപ്രതിനിധി എന്ന നിലയിൽ നാടിന്‍റെ ന·യ്ക്കായി ചെയ്യുന്ന കാര്യങ്ങൾ വിളിച്ചുപറയുന്ന നിലപാടല്ല തനിക്കുള്ളതെന്നു പ്രശസ്ത മലയാള സിനിമാതാരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എംപി പറഞ്ഞു. ബക്കിംഗ്ഹാം പാലസിൽ ഇന്ത്യാ യുകെ കൾച്ചറൽ ഫെസ്റ്റിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ അദ്ദേഹം ഹൈക്കമ്മീഷൻ ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന പ്രമാണം കാലഘട്ടം മാറിവന്നപ്പോൾ ഇടതുകൈ മാത്രമല്ല, രാജ്യം മുഴുവൻ അറിയണമെന്ന സ്ഥിതിയായി. ജനപ്രതിനിധികൾ ചെയ്യുന്ന കാര്യങ്ങൾ മുഴുവൻ ഫ്ളക്സ് വച്ച് അറിയിക്കുന്ന സ്ഥിതിയായി നാട്ടിലെന്നും എന്നാൽ തന്നെ ഏൽപിച്ചിരിക്കുന്ന കാര്യങ്ങൾ കഴിയുന്നതും ആത്മാർഥമായി ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരിക്കലും രാഷ്ട്രീയത്തിൽ വരുമെന്ന് വിചാരിച്ചിരുന്നില്ല. രാഷ്ട്രക്കാരനാകാനാണ് താത്പര്യപ്പെട്ടത്. എന്നാൽ എല്ലാ രാഷ്ട്രീയത്തിലെയും എല്ലാ നല്ലതിനെയും ഉൾക്കൊള്ളുന്ന ഉത്തമ പൗരനായി കഴിയാനാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വളരെ ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ കൂടെനിന്നു പ്രവർത്തിക്കാനുള്ള ഭാഗ്യമാണ് ദൈവം നൽകിയിരിക്കുന്നത്. അത് മലയാളികളുടെ യശസ് ഉയർത്തുന്ന രീതിയിൽ പ്രവർത്തിക്കാൻ ഉപയോഗിക്കും. എന്നെ സ്നേഹിക്കുന്നവരുടെ പ്രാർഥനയാണ് ഏറ്റവും വലിയ ശക്തിയും ബലവും. സിനിമയിലും രാഷ്ട്രീയത്തിലും പാർലമെന്‍റിലുമെല്ലാം അതാണ് ശക്തി.

ദുഷ്ടലാക്കോടെ ചിലർ ഡീമോണിറ്റൈസേഷൻ എന്നു വിളിക്കുന്ന റീമോണിറ്റൈസേഷനും ഇതിന്‍റെ ഭാഗമാണ്. ഭൂരിഭാഗം ആളുകൾക്കും ഇത് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും ആരും പദ്ധതിക്ക് എതിരായിരുന്നില്ല. നടപ്പിലാക്കിയപ്പോൾ ഉണ്ടായ പ്രശ്നങ്ങളാണ് എതിർപ്പുണ്ടാക്കിയത്.

ഒരുപാട് വികസന പദ്ധതികൾ മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ അനാസ്ഥയാണ് ഇതിനു കാരണം. 29 വർഷം മുന്പ് സ്ഥലമെടുത്ത് 20 വർഷംമുന്പ് തറക്കല്ലിട്ട തിരുവനന്തപുരത്തെ മൂന്ന് പോസ്റ്റ് ഓഫിസ് കെട്ടിടങ്ങളുടെ പണിതുടങ്ങാൻ സ്വീകരിച്ച നടപടി വിശദീകരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ശ്രീചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏഴുവർഷമായി അനുമതി കാത്തിരിക്കുന്ന 450 കോടിയുടെ പദ്ധതിക്കും ഇത്തരത്തിൽ തന്‍റെ പ്രത്യേക ശ്രമഫലമായി 230 കോടി രൂപ കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.

സ്വീകരണയോഗത്തിൽ നടൻ ശങ്കർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ടി. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രമേശ് നായർ ഉൾപ്പെടെയുള്ള എംബസിയിലെ മലയാളി ഉദ്യോഗസ്ഥരും ലണ്ടനിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും സംബന്ധിച്ചു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.