• Logo

Allied Publications

Europe
ലണ്ടനിൽ യുക്മ നഴ്സസ് കണ്‍വൻഷൻ ഏപ്രിൽ 28ന്
Share
ലണ്ടൻ: യുകെയിലെ നഴ്സിംഗ് മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുടെ തൊഴിൽപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും ദേശീയ തലത്തിൽ മലയാളി നഴ്സുമാരെ സംഘടിപ്പിക്കുവാനുമുള്ള ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് യുക്മ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28ന് (വെള്ളി) ലണ്ടനിൽ നഴ്സസ് കണ്‍വൻഷൻ സംഘടിപ്പിക്കുന്നു.

നഴ്സിംഗ് മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഒരു സംഘടിത ശക്തിയായി നിന്നുകൊണ്ടു അതിനെ നേരിടുന്നതിനുള്ള ഒരു കൂട്ടായ്മ വളർത്തിയെടുക്കേണ്ടതും അതു യുകെയിലെ വിവിധ ട്രേഡ് യൂണിയനുകളെയും മറ്റ് അധികാരകേന്ദ്രങ്ങളേയും ബോധ്യപ്പെടുത്തിയെടുക്കേണ്ടതും കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. നഴ്സിംഗ് മേഖലയിലെ നയരൂപീകരണത്തിലും മറ്റും ഒരു സ്വാധീനശക്തിയായി മലയാളി സമൂഹം മാറേണ്ടതുണട്. ഇതിന്‍റെ ഭാഗമായി പുതിയ ഭരണമിതിയുടെ ആദ്യയോഗത്തിൽ രൂപംകൊണ്ടതാണ് നഴ്സസ് കണ്‍വൻഷൻ.

യുക്മ നഴ്സസ് ഫോറത്തിന്‍റെ സഹകരണത്തോടെ രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെയുള്ള സെൻട്രൽ ലണ്ടനിലാണ് കണ്‍വൻഷൻ.

യുകെ ഗവണ്‍മെന്‍റ് നഴ്സിംഗ് റഗുലേറ്ററി സ്ഥാപനമായ എൻഎംസി, ട്രേഡ് യൂണിയനുകളായ ആർസിഎൻ, യൂണിസെൻ തുടങ്ങിയവയുടെ നേതൃരംഗത്തുള്ളവർ കണ്‍വൻഷനിൽ പങ്കെടുത്ത് ക്ലാസുകൾ നയിക്കും. രാഷ്ട്രീയ, സാന്പത്തിക, വിദ്യാഭ്യാസ, തൊഴിൽ മേഖലയിലെ നയവ്യതിയാനങ്ങൾ ഹെൽത്ത് കെയർ സെക്ടറിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ, നഴ്സിംഗ് മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങൾ എന്നിവ സംബന്ധിച്ചുള്ള ക്ലാസുകളും ചോദ്യോത്തര വേളകളും കണ്‍വൻഷന്‍റെ ഭാഗമായിരിക്കും. അക്രഡിറ്റഡ് സിപിഡി പോയിന്‍റുകൾ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

യുക്മയുടെ എല്ലാ അംഗ അസോസിയേഷനുകളിൽനിന്നും നിന്നും പ്രതിനിധികളെ നഴ്സസ് കണ്‍വൻഷനിൽ പങ്കെടുപ്പിക്കുന്നതിനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്താവും കണ്‍വൻഷനിൽ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത്. കണ്‍വൻഷന്‍റെ നടത്തിപ്പിനായി ചെറിയ തുക രജിസ്ട്രേഷൻ ഫീസായി പ്രതിനിധികളിൽ നിന്ന് ഈടാക്കും.

യുക്മ ദേശീയ ഭരണസമിതിയിലെ നഴ്സിംഗ് വിഭാഗത്തിന്‍റെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറി സിന്ധു ഉണ്ണി, നഴ്സസ് ഫോറം മുൻ പ്രസിഡന്‍റ് ഏബ്രഹാം ജോസ് പൊന്നുംപുരയിടം എന്നിവരുടെ നേതൃത്വത്തിലാവും കണ്‍വൻഷൻ സംഘടിപ്പിക്കപ്പെടുന്നതെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് അറിയിച്ചു. കണ്‍വൻഷന്‍റെ വിവിധ ചുമതലകൾ നൽകുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനുമായി വിപുലമായ സ്വാഗതസംഘം മാർച്ച് ആദ്യ വാരം സംഘടിപ്പിക്കും.

വിവരങ്ങൾക്ക്: സിന്ധു ഉണ്ണി 07979 123615, ഏബ്രഹാം ജോസ് 07703 737073.

റിപ്പോർട്ട്: വർഗീസ് ഡാനിയേൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്