• Logo

Allied Publications

Europe
കേരളം എത്ര പ്രകൃതി രമണീയം പറയുന്നത് കേരളത്തിലെത്തിയ ബ്രിട്ടീഷ് പഠനസംഘം
Share
ലിവർപൂൾ: ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക കൈമാറ്റ പദ്ധതിയുടെ ഭാഗമായി ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്‍റർനാഷണൽ സ്കൂളിൽ നിന്നും കേരളത്തിലെത്തിയ അധ്യാപകരും വിദ്യാർഥികളുമടങ്ങിയ പതിനഞ്ചംഗ കേരള പഠനസംഘത്തെ വിദ്യാഭ്യാസ ടൂറിസം വകുപ്പുകൾ ഒന്നു ചേർന്ന് പരന്പരാഗത രീതിയിൽ സ്വീകരിച്ചു.

നെടുന്പാശേരി എയർപോർട്ടിലെ അത്യാധുനിക ടെർമിനൽ മൂന്നു സന്ദർശിച്ച ശേഷം യാത്ര തുടങ്ങിയ സംഘാംഗങ്ങൾ നെൽവയലുകളും തെങ്ങിൻ തോപ്പുകളും റബർ തോട്ടങ്ങളും വേന്പനാട് കായലും മൂന്നാർ മലനിരകളുടെ വശ്യഭംഗിയും ആസ്വദിച്ച് ഒരേസ്വരത്തിൽ പറഞ്ഞു. കേരളത്തിൽ ജനിച്ചവർ എത്ര ഭാഗ്യമുള്ളവർ, ഇത്രയും പ്രകൃതി രമണീയമായ മറ്റൊരു സ്ഥലവും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല.

തുടർച്ചയായി ഒൻപതാമത്തെ വർഷമാണ് ലിവർപൂളിൽ നിന്നുള്ള പഠനസംഘം കേരളത്തിലെത്തുന്നത്. തിരുവനന്തപുരത്തെത്തിയ സംഘാഗങ്ങളെ കേരള സർക്കാരിനുവേണ്ടി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒൗദ്യോഗിക വസതിയായ തൈക്കാട് ഹൗസിൽ സ്വീകരിച്ചു. തുടർന്നു നടന്ന ചർച്ചകളിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞു.

കേരളം ലോകത്തിലെ തന്നെ എട്ടാമത്തെ മികച്ച ടൂറിസ്റ്റ് മേഖലയായി പ്രഖ്യാപനം വന്നതിൽ പ്രവാസി മലയാളികൾക്ക് ഏറെ പങ്കുണ്ടെന്നും അഭിമാനിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. KTDC യുടെ അംഗീകൃത എജന്‍റായി ടൂറിസം മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ആഷിൽ സിറ്റി ടൂർസ് ആൻഡ് ട്രാവവൽസ് ഇന്ത്യയിലും യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിലും ചെയ്യുന്ന സേവനങ്ങളെ പ്രശംസിക്കാനും മന്ത്രി മറന്നില്ല.

തുടർന്നുള്ള ദിവസങ്ങളിൽ ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്‍റർനാഷണൽ സകൂളിന്‍റെ കേരളത്തിലെ ആദ്യത്തെ പാർട്ടണർ സ്കൂളായ കോട്ടയം കല്ലറ സെന്‍റ് തോമസ് ഹൈസ്കൂൾ, മാന്നാനം കെഇ ഹൈസ്കൂൾ, ഏറ്റുമാനൂർ സാൻജോസ് വിദ്യാലയം, മൂവാറ്റുപുഴ നിർമല ഹൈസ്കൂൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്ന പഠനസംഘം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തും. തുടർന്നു കേരളത്തിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രങ്ങൾ സന്ദർശിക്കുന്ന സംഘാംഗങ്ങൾ മടക്കയാത്രയിൽ അറേബ്യൻ സംസ്കാരം നേരിൽക്കാണുന്നതിനായി രണ്ടു ദിവസം ദുബായിൽ പര്യടനം നടത്തി മാർച്ച് ആദ്യവാരത്തോടെ ലിവർപൂളിൽ തിരികെയെത്തും.

കഴിഞ്ഞ ഒൻപതു വർഷവും ഏറ്റവും മികവുറ്റ രീതിയിൽ സുരക്ഷിതമായി ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന ബ്രോഡ്ഗ്രീൻ ഇന്‍റർനാഷണൽ സ്കൂൾ ഇന്ത്യൻ കമ്യൂണിറ്റി മെംബറും സംഘടനാ പ്രവർത്തകനുമായ തോമസ് ജോണ്‍ വാരികാടിനും ആഷിൻ സിറ്റി ടൂർസ് ആൻഡ് ട്രാവൽസ് മനേജിംഗ് ഡയറക്ടർ ജിജോ മാധവപ്പള്ളിക്കും സ്കൂൾ ഡയറക്ടർ ക്രിസ്ഫോസ്, ഹെഡ്ടീച്ചർ സാലി ബീവേഴ്സ് എന്നിവർ അഭിനന്ദനമറിയിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.