• Logo

Allied Publications

Europe
ഡെർബിയിൽ യുകെ ഡബിൾസ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് മാർച്ച് 18ന്
Share
ലണ്ടൻ: ഡെർബി ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓൾ യുകെ ഡബിൾസ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് മാർച്ച് 18ന് ഡെർബി ഇറ്റ് വാൾ ലിഷർ സെന്‍ററിൽ അരങ്ങേറും. ടൂർണമെന്‍റ് അതിവിപുലമായ രീതിയിൽ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

രാവിലെ 11.30 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ടൂർണമെന്‍റ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 42 ടീമുകൾക്ക് പുരുഷ വിഭാഗത്തിലും 10 ടീമുകൾക്ക് വനിതാ വിഭാഗത്തിലും ടൂർണമെന്‍റിൽ മത്സരിക്കാനർഹത.

ആദ്യ നാലു സ്ഥാനം വരെ കരസ്ഥമാക്കുന്ന ടീമുകൾക്ക് ഡെർബി മേയർ കൗണ്‍സിലർ ലിൻഡ വിന്‍ററും കൗണ്‍സിലർ ജോ നൈറ്റയും കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. പുരുഷ വിഭാഗം ഒന്നാം സ്ഥാനക്കാർക്ക് 200 പൗണ്ടും രണ്ടാം സ്ഥാനക്കാർക്ക് 125 പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് 100 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 75 പൗണ്ടും സമ്മാനമായി ലഭിക്കും. ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന മറ്റ് നാല് ടീമുകൾക്ക് 50 പൗണ്ട് വീതവും സമ്മാനമായി ലഭിക്കും.

വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 100 പൗണ്ടും രണ്ടാം സ്ഥാനക്കാർക്ക് 75 പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് 50 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 30 പൗണ്ടും സമ്മാനമായി ലഭിക്കും.

രജിസ്ട്രേഷൻ ഫീസ് പുരുഷ വിഭാഗത്തിന് 25 പൗണ്ടും വനിതാ വിഭാഗത്തിന് 20 പൗണ്ടുമായിരിക്കും.

വിവരങ്ങൾക്ക്: മിൽട്ടണ്‍ അലോഷ്യസ് (ഡെർബി) 07878510536

വിലാസം: DERBY ETWALL LEISURE CENTRE, HILTON ROAD,ETWALL, DERBY, DE65 6HZ.

റിപ്പോർട്ട്: അലക്സ് വർഗീസ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.