കൊളോണ്‍: ലോകപ്രശസ്തമായ കാർണിവൽ ആഘോഷത്തിന്റെ ലഹരിയുടെ ഉന്മാദത്തിൽ ജർമനി മുഴുകുന്പോൾ കൊളോണിലെ മലയാളികളും അതിൽ പങ്കുചേരുന്നു. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി കൊളോണ്‍ മലയാളികളുടെ കായിക കലാക്ഷേത്രമായ ഇന്ത്യൻ വോളിബോൾ ക്ലബിന്റെ (ഐവിസി) ആഭിമുഖ്യത്തിലാണ് ഇത്തവണയും മലയാളികൾ കാർണിവൽ ആഘോഷിക്കുന്നത്. ഫെബ്രുവരി 26ന് (ഞായർ) വൈകുന്നേരം ആറിന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് മൗറീഷ്യസ് പാരീഷ് ഹാളിലാണ് ആഘോഷപരിപാടികൾ.
ജർമൻ പാരന്പര്യമനുസരിച്ച് പോയ വർഷം നവംബർ 11 ന് 11 മണി കഴിഞ്ഞ് 11 മിനിറ്റിൽ ആരംഭിച്ച കാർണിവൽ ആഘോഷം ഈ വർഷം ഫെബ്രുവരി 27 ന് (തിങ്കൾ, റോസൻ മോണ്ടാഗ്) ആണ് അവസാനിക്കുന്നത്. തിങ്കളാഴ്ചയാണ് ആഘോഷത്തിന്റെ മൂർധന്യം. ഈസ്റ്റർ നോയന്പു തുടങ്ങുന്നതിനു മുന്‍പുള്ള തിങ്കളാഴ്ച ദിവസം ജർമനിയിലെങ്ങും പ്രത്യേകിച്ച് കൊളോണ്‍, ഡ്യൂസൽഡോർഫ്, മൈൻസ് എന്നിവിടങ്ങളിൽ നടക്കുന്ന കാർണിവൽ ആഘോഷത്തിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുക്കും. ആഘോഷം പ്രമാണിച്ച് സ്കൂളുകൾക്കും അവധിയാണ്.
അനുദിന ജീവിതത്തിന്റെ പിരിമുറുക്കങ്ങളെ മാറ്റി നിർത്തി നർമങ്ങൾ പങ്കുവച്ചും, ആടിയും പാടിയും നൃത്തംവച്ചും ഭക്ഷിച്ചും പാനം ചെയ്തും ഉല്ലസിക്കാൻ മാത്രമായി ഒരുക്കപ്പെടുന്ന ഉത്സവലഹരി പകരുന്ന സായാഹ്നത്തിലേയ്ക്ക് കാർണിവലിന് അനുയോജ്യമായ വേഷവിധാനങ്ങളോടെ പങ്കെടുക്കുവാൻ ഇന്ത്യൻ വോളിബോൾ ക്ലബ് ഭാരവാഹികൾ മലയാളി സമൂഹത്തെ സ്വാഗതം ചെയ്തു.
പരിപാടികളുടെ നടത്തിപ്പിനായി മാത്യു പാറ്റാനി, ഡേവീസ് വടക്കുംചേരി, വർഗീസ് ചെറുമഠത്തിൽ, ജോയ് മാണിക്കത്ത്, ഫ്രാൻസിസ് വട്ടക്കുഴിയിൽ, മാത്യൂസ് കണ്ണങ്കേരിൽ, ഡെസീന തോട്ടുങ്കൽ, വനേസാ വട്ടക്കുഴിയിൽ, ജോസഫ് കിഴക്കേത്തോട്ടം, തോമസ് പാനാലിയ്ക്കൽ, ജോർജ് അട്ടിപ്പേറ്റി എന്നിവരടങ്ങുന്ന കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.
വിവരങ്ങൾക്ക്: ഡേവീസ് വടക്കുംചേരി 0221 5904183, 0173 2609098, ജോയി മാണിക്കത്ത് 02233 923225.
വിലാസം: Pfarrsaal St. Mauritius, Alte Wipperfuerther Str 53,51065 Koeln.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
|