• Logo

Allied Publications

Europe
യുക്മ നാഷണൽ കലാമേള ഒക്ടോബർ 28ന്
Share
ലണ്ടൻ: യുക്മ നാഷണൽ കലാമേളയുടെ തീയതികൾ പുതുക്കി നിർണയിച്ചു. ഒക്ടോബർ 28 ആണ് പുതുക്കിയ തീയതി. യുക്മ നാഷണൽ കലാമേളകൾ യുകെ മലയാളികളുടെ ദേശിയ ഉത്സവമായി മാറിയ സാഹചര്യത്തിൽ യുകെ മലയാളികളുടെ ആശയം ആവേശവും കണക്കിലെടുത്ത് കഴിഞ്ഞ കാലങ്ങളിൽ നിരന്തരമായ മാറ്റങ്ങൾക്കു വിധേയമായികൊണ്ടാണ് യുക്മ നാഷണൽ കലാമേളകൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്.

ഒക്ടോബർ മാസത്തിനു മുൻപ് ദേശിയ കലാമേളകൾ നടത്തണമെന്ന് ആവശ്യം നിരന്തരമായി ഉയർന്നിട്ടുണ്ടെങ്കിലും നവംബർ ആദ്യ ശനിയാഴ്ച ആയിരുന്നു ഇതുവരെ യുക്മക്ക് പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്ന ഏറ്റവും നേരത്തെ ഉള്ള തീയതി.

ഈ വർഷവും മുൻ വർഷങ്ങളുടെ തീയതികൾക്കു ചുവടു പിടിച്ചു നവംബർ ആദ്യ ശനിയാഴ്ച കലാമേള പ്രഖ്യാപിച്ചുവെങ്കിലും വിവിധ അംഗ അസോസിയേഷനുകളുടെയും യുക്മ അഭ്യുദയ കാംഷികളുടെയും നിരന്തരമായ അഭ്യർഥന കണക്കിലെടുത്താണ് പുതിയ തീരുമാനം. നിരന്തരമായ അഭ്യർഥനകൾ ഉണ്ടായിട്ടുണ്ടെങ്കിലും അസോസിയേഷനുകളുടെയും യുകെ മലയാളികളുടെയും സൗകര്യം കണക്കിലെടുത്തുകൊണ്ടാണ് ഈ മാറ്റം. ഇതനുസരിച്ചു വേനൽകാല അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തുന്ന യുകെ മലയാളികൾക്ക് അസോസിയേഷനുകളിലെ ഓണാഘോഷവും കഴിഞ്ഞ് കലാമേളയ്ക്ക് ഒരുങ്ങുവാൻ ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 21 വരെ റീജണൽ കലാമേളകൾ നടത്തുവാനുള്ള സൗകര്യം ഉണ്ട്.

ഈ വർഷം സമ്മർ അവധിക്കു മുൻപുതന്നെ കലാമേളകൾ തീർക്കുവാൻ കഴിയും എന്നതും പുതുക്കിയ തീയതിയുടെ പ്രത്യേകതയാണ്. കൂടാതെ കലാമേളകളിൽ ഏറെ പ്രശനങ്ങൾ സൃഷ്ടിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ മറികടക്കുവാനും യുക്മ നാഷണൽ കലാമേളയിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർഥികൾക്കും കൂടാതെ കുടുംബാംഗങ്ങൾക്കും മത്സരം കാണാൻ എത്തുന്ന ആയിരക്കണക്കിന് യുകെ മലയാളികൾക്കും പുതിയ തീരുമാനം ആശ്വാസമാകുമെന്ന് യുക്മ ദേശീയ നിർവാഹക സമിതി പ്രത്യാശ പ്രകടിപ്പിച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.