• Logo

Allied Publications

Europe
ഒഎൻവി അനുസ്മരണവും ചാരിറ്റി ഈവന്‍റും 18ന്
Share
ലണ്ടൻ: മ്യൂസിക് ബാൻഡ് രംഗത്ത് യുകെ മലയാളികളുടെ ഇടയിൽ ജനശ്രദ്ധ നേടിയ സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡിന്‍റ് വാർഷികവും ചാരിറ്റി ഇവന്‍റും ഒഎൻവി അനുസ്മരണവും "സംഗീതോത്സവം 2017’ എന്ന പേരിൽ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18ന് (ശനി) വൈകുന്നേരം നാലു മുതൽ കെറ്ററിംഗ് ജനറൽ ഹോസ്പിറ്റൽ സോഷ്യൽ ക്ലബ് ഹാളിലാണ് പരിപാടി.

സംഗീതവും നൃത്തവും ഒന്നുചേരുന്ന പരിപാടിയിൽ യുകെയിലെ വിവിധ യിടങ്ങളിൽ നിന്നുള്ള ഗായികാ ഗായക·ാർ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്നും സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക് നൃത്തങ്ങളും സംഗീതോത്സവത്തിനു മാറ്റുകൂട്ടും.

സെവൻ ബീറ്റ്സിന്‍റെ അമരക്കാരൻ മനോജ് തോമസ്, ഏഷ്യാനെറ്റ് ടാലന്‍റ് ഷോ, യുക്മ സ്റ്റാർ സിംഗർ എന്നീ പ്രോഗ്രാമിലൂടെ ജനശ്രദ്ധ നേടിയ ഡോ. വിപിൻ നായർ, സത്യനാരായണൻ, മാർട്ടിൻ തോമസ്, സുദേവ് കുന്നത്, ഫെബി ഫിലിപ്പ്, നോർഡി ജേക്കബ്, കീ ബോർഡ് ആർട്ടിസ്റ്റും ഗായകനുമായ ടോമി തോമസ് സൗത്തെൻഡ്, ബ്രിട്ടീഷ് അവാർഡ് നൈറ്റ് മിസ് കേരള യൂറോപ്പ് ഫൈനലിസ്റ്റു ജൂഹി ചെത്തിപ്പുഴ, ജെന്നി, ലിൻഡ ബെഡ്ഫോർഡിലെ കൊച്ചു ഗായിക ഡെന്ന എന്നിങ്ങനെ നിരവധി ഗായകർ അണിയിച്ചൊരുക്കുന്ന സംഗീത വിസ്മയവും ബെഡ്ഫോർഡിലെയും കെറ്റെറിംഗിലെയും കുട്ടികൾ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക് ആൻഡ് ക്ലാസിക്കൽ നൃത്ത വിസ്മയവും കൂടാതെ നൃത്തം ഡാൻസ് അക്കാദമി ബെഡ്ഫോർഡിന്‍റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കുട്ടികൾ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക്, ക്ലാസിക് നൃത്തചുവടുകളും സംഗീതോത്സവത്തിനു മാറ്റു കൂട്ടും. ബെഡ്ഫോർഡിലെ അറിയപ്പെടുന്ന കലാകാരനായ ശ്രീകുമാർ ആദ്യമായി സംവിധാനം ചെയ്ത പാപമരം എന്ന ഷോർട്ട് ഫിലിമിന്‍റെ പ്രീമിയർ ഷോയും വേദിയിൽ നടക്കും. പ്രവേശനം സൗജന്യമായിരിക്കും. അലൈഡ് ഫിനാൻഷ്യൽ സർവീസും ലോ പോയിന്‍റ് സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി ഓണ്‍ലൈൻ ആൻഡ് പ്രൈവറ്റ് ട്യൂഷനും മാഗ്നാ വിഷൻ ടിവി യുമാണ് സ്പോണ്‍സർമാർ.

കാനേഷ്യസ് അത്തിപ്പൊഴിയിൽ, സണ്ണിമോൻ മത്തായി, സീറോ മലബാർ സഭാ ഡീക്കനും മാഗ്നാ വിഷൻ ടിവി മാനേജിംഗ് ഡയറക്ടറുമായ ഡീക്കൻ ജോയ്സ് ജെയിംസ്, ഹണ്ടിംഗ്ടണ്‍ കൗണ്‍സിലർ ലീഡോ ജോർജ്, റോയ് കാഞ്ഞിരത്താനം, നൃത്തം ഡാൻസ് അക്കാദമി ഡയറക്ടർ സുജാത ചെനിലത്ത്, ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷൻ പ്രസിഡന്‍റും ബെഡ്ഫോർഡ് മലയാളി ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റനുമായ സാബു കാക്കശേരി, കെറ്റെറിംഗ് മലയാളി വെൽഫയർ അസോസിയേഷൻ പ്രസിഡന്‍റ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. ലഘുഭക്ഷണശാലയും കാർ പാർക്കിംഗിനും സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജോമോൻ മാമ്മൂട്ടിൽ 07930431445, മനോജ് തോമസ് 07846475589.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്