• Logo

Allied Publications

Europe
റഷ്യൻ പ്രതിനിധിയെ കൊന്ന സിറിയൻ പോലീസുകാരന്‍റെ ചിത്രത്തിന് വേൾഡ് പ്രസ് ഫോട്ടോ അവാർഡ്
Share
ലണ്ടൻ: ഈ വർഷത്തെ വേൾഡ് പ്രസ് ഫോട്ടോ അവാർഡ് പ്രഖ്യാപിച്ചപ്പോൾ നേട്ടം, ലോകത്തെ ഞെട്ടിച്ചൊരു കൊലപാതക ചിത്രത്തിന്. റഷ്യൻ പ്രതിനിധിയെ വെടിവച്ചു വീഴ്ത്തിയ ശേഷമുള്ള സിറിയൻ പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാവപ്രകടനമാണ് ചിത്രത്തിന്‍റെ ഫോക്കസ്.

ബിർഹാൻ ഓസ്ബിലീച്ചിയാണ് ഈ ചിത്രം കാമറയിൽ പകർത്തിയത്. റഷ്യൻ അംബാസഡറെ വെടിവച്ചിട്ട മെവ്ലുറ്റ് മെർട്ട് അൾട്ടിന്‍റാസ് എന്ന പോലീസുകാരനെയാണ് ചിത്രത്തിൽ കാണുന്നത്. ഇയാൾ ആ സമയം ഡ്യൂട്ടിയിലായിരുന്നില്ല.

അങ്കാറയിൽ വച്ച് പകർത്തിയ ചിത്രം അസംഖ്യം തവണ ലോകമെങ്ങും ഷെയർ ചെയ്യപ്പെട്ടു. പതിനെട്ടു മില്യൻ ആളുകൾ ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടു.

ആന്ദ്രെ കാർലോവ് എന്ന അംബാസഡറുടെ ശരീരത്തിലേക്ക് ഒന്പതു വട്ടമാണ് ബുർഹാൻ നിറയൊഴിച്ചത്. അങ്കാറ എക്സിബിഷന്‍റെ പ്രവേശന കവാടത്തിലായിരുന്നു സംഭവം.

ആൻ അസാസിനേഷൻ ഇൻ ടർക്കി എന്ന ചിത്ര പരന്പരയിൽപ്പെട്ടതാണ് ഈ ഫോട്ടോ. സ്പോട്ട് ന്യൂസ് സ്റ്റോറീസ് വിഭാഗത്തിലും ഇതേ ചിത്രത്തിനാണ് പുരസ്കാരം. 2016 ഡിസംബർ 19 നാണ് ഇതു പകർത്തിയത്. അസോസിയേറ്റ് പ്രസിന്‍റെ ഫോട്ടോഗ്രാഫറായ തുർക്കിക്കാരൻ ബുർഹാം ഒസ്ബിലിസിയാണ് ഒന്നാം സമ്മാനത്തിന് അർഹനായത്.

125 രാജ്യങ്ങളിൽ നിന്നായി 80,000 ഫോട്ടോകളാണ് ജൂറിക്ക് ലഭിച്ചത്. ഇതിൽ നിന്ന് 50,000 എണ്ണം ഫൈനൽ റൗണ്ടിലെത്തിയിരുന്നു. എട്ടു കാറ്റഗറിയിൽ 45 പേർ സമ്മാനാർഹരായി. അതിൽ മൂന്നുപേർ ജർമൻകാരാണ്.

ഈ വർഷത്തെ അവാർഡ് ദാനം ആംസ്റ്റർഡാമിൽ ഏപ്രിലിൽ നടക്കും. അതോടൊപ്പം ഏപ്രിൽ 17 മുതൽ തെരഞ്ഞെടുക്കപ്പെട്ട ഫോട്ടോകളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.