• Logo

Allied Publications

Europe
കൊളോണ്‍ കത്തീഡ്രലിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു
Share
കൊളോണ്‍: യൂറോപ്പിലെ പഴക്കമേറിയതും ജർമനിയിലെ പ്രശസ്തമായ കൊളോണ്‍ കത്തീഡ്രലിൽ (ഡോം) സുരക്ഷാ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുന്നു. മാർച്ചു ഒന്നു മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

ഇതനുസരിച്ച് ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾക്കു പുറമെ സന്ദർശകരുടെ വലിയ ബാഗുകൾ, ട്രാവൽ ബാഗുകൾ, തോൾ സഞ്ചികൾ തുടങ്ങിയവ അനുവദിക്കില്ല. എന്നാൽ ഹാൻഡ് ബാഗുകൾ അനുവദനീയമാണ്. അതുപോലെ മടക്കിയെടുത്തുകൊണ്ടുപോകാവുന്ന മൊബൈൽ കസേരകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാധങ്ങൾ സെക്യൂരിറ്റിയെ ഏൽപ്പിച്ചു മാത്രമേ സന്ദർശകർക്ക് അകത്തേയ്ക്കു പ്രവേശനം സാധ്യമാവൂ.

നിലവിൽ കത്തീഡ്രൽ സുരക്ഷയ്ക്കായി നിരവധി ഗാർഡുകൾ സേവനനിരതരാണ്. ഇതിനു പുറമെ സെക്യൂരിറ്റി ജോലിക്കാരെ അധികമായി നിയമിക്കുമെന്നും ഡോം മേലധികാരി ഗേർഡ് ബാഹ്നർ അറിയിച്ചു. ഡോമിന്‍റെ സുരക്ഷാ സംബന്ധമായി 2015 മധ്യത്തിൽ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു.കമ്മീഷന്‍റെ ആവശ്യപ്രകാരമാണ് കൊളോണ്‍ പോലീസുമായി ചേർന്ന് കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങൾ കൊണ്ടുവരുന്നതെന്ന് കൊളോണ്‍ പോലീസ് മേധാവി യൂർഗൻ മത്തിയാസ് അറിയിച്ചു.
കൂടാതെ നിലവിലുള്ള നിരീക്ഷണ കാമറകൾക്കു പുറമെ ഏപ്രിൽ ഒന്നു മുതൽ കത്തീഡ്രലിലും പരിസരങ്ങളിലും പുതിയ വീഡിയോ കാമറകൾ സ്ഥാപിക്കുമെന്നും മേധാവി അറിയിച്ചു.

1248 ൽ ഗോഥിക് വാസ്തുവിദ്യയിൽ നിർമാണം ആരംഭിച്ച ഡോം 1322 ലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഡോമിന്‍റ ഉയരം 157.38 മീറ്ററാണ്. 144 മീറ്റർ നീളവും 86 മീറ്റർ വീതിയുമുണ്ട്. കൊളോണ്‍ നഗരത്തിന്‍റെ മുഖമുദ്രയായി നിലകൊള്ളുന്ന ഡോം റൈൻനദിയുടെയും മെയിൻ റെയിൽവേസ്റ്റേഷന്‍റെ സമീപത്തായുമാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ മുകളിൽ കയറുവാൻ 500 പടികൾ നിർമിച്ചിട്ടുണ്ട്. 1996 മുതൽ യുനെസ്കോയുടെ വേൾഡ് കൾച്ചറൽ ഹെറിട്ടേജ് സെന്‍ററുകളുടെ പട്ടികയിൽ കൊളോണ്‍ കത്തീഡ്രലിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂജരാജാക്കന്മാരുടെ നാമത്തിലാണ് ഈ ദേവാലയം അറിയപ്പെടുന്നത്. പ്രതിദിനം അരലക്ഷത്തോളം പേർ സന്ദർശകരായി ഇവിടെ എത്തുന്നുണ്ട്.

2016 ഡിസംബർ 19 ലെ ബെർലിൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തെത്തുടർന്ന് ഡോമിൽ പരിശോധന ശക്തമാക്കിയിരുന്നു. 2015 ലെ സിൽവസ്റ്റർ രാത്രിയിൽ ഡോമിന്‍റ മുറ്റത്താണ് ലൈംഗിക അതിക്രമങ്ങൾ അരങ്ങേറിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​