• Logo

Allied Publications

Europe
സ്വിസ് പൗരത്വത്തിന് മൂന്നാം തലമുറയ്ക്ക് ഇളവ് അനുവദിക്കാൻ ഹിതപരിശോധന ഫലം
Share
സൂറിച്ച്: പൗരത്വം നേടുന്നതിനുള്ള നടപടികളിൽ സ്വിസിൽ കുടിയേറിയ മൂന്നാം തലമുറക്ക് ഇളവ് അനുവദിക്കാൻ വൻ ഭൂരിപക്ഷത്തോടെ സ്വിസ് ജനത വിധിയെഴുതി. 60.4 ശതമാനം പേരാണ് ഹിതപരിശോധനയെ അനുകൂലിച്ചത്. ഒപ്പത്തിനൊപ്പം എന്നായിരുന്നു സൂചന പ്രവചനങ്ങൾ. പൗരത്വം നൽകുന്നതിന് ഇതര യൂറോപ്യൻ രാജ്യങ്ങളെക്കാൾ കർശനമായ ചട്ടങ്ങളുള്ള സ്വിറ്റ്സർലൻഡിൽ മൂന്നാം തലമുറക്ക് ഇളവുകൾ നൽകുന്നതിനെതിരെ സ്വിസ് പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിൽ യാഥാസ്ഥിക വലത് പക്ഷ കക്ഷികളുടെ തീവ്രമായ പ്രചാരണങ്ങളെ അതിജീവിച്ചാണ് സ്വിസ് ജനത അനുകൂലമായി വിധിയെഴുതിയത്.

26 പ്രവിശ്യകളിൽ 19 എണ്ണം അനുകൂലിച്ചപ്പോൾ ഏഴ് കന്േ‍റാണുകൾ വിപരീത നിലപാടെടുത്തു. ഫ്രഞ്ച് ഭാഷ മേഖലയിൽ കനത്ത ഭൂരിപക്ഷം നേടിയപ്പോൾ, ജർമൻ ഭാഷാമേഖലയിലെ കിഴക്കൻ പ്രവിശ്യകൾ ഇളവ് അനുവദിക്കുന്നതിന് എതിരായിരുന്നു. 25 വയസിന് താഴെയുള്ള, സ്വിസിൽ ജനിച്ച് അഞ്ചു വർഷമെങ്കിലും ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയിട്ടുള്ളവർക്കാണ് ഹിതപരിശോധനയുടെ നേട്ടം ലഭിക്കുക. മാതാപിതാക്കളിൽ ഒരാളെങ്കിലും 10 വർഷത്തിൽ കുറയാതെ സ്വിസിൽ താമസിച്ചിരിക്കുക, ഇവിടെ വിദ്യാഭ്യാസം ചെയ്തിരിക്കുക, മുത്തച്ഛനോ, മുത്തശ്ശിയോ സ്വിസിൽ ഉണ്ടായിരിക്കുക എന്നിവയാണ് മറ്റു നിബന്ധനകൾ.

സ്വിസ് പൗരത്വത്തിനുള്ള അപേക്ഷകളിൽ നിലവിൽ വർഷങ്ങൾ നീണ്ട നടപടി ക്രമങ്ങളിലൂടെ അപേക്ഷകന്‍റെ വാസസ്ഥലത്തെ ലോക്കൽ അതോറിറ്റയാണ് പ്രധാനമായും തീരുമാനം എടുത്തിരുന്നത്. അധികൃതർക്കും പഞ്ചായത്തിലെ ജനങ്ങൾക്കും പൗരത്വം അനുവദിക്കുന്നതിലുള്ള റോൾ ഇതോടെ ഇല്ലാതാവും. പഞ്ചായത്തിന് ഇപ്പോഴുള്ള അധികാരം, അപേക്ഷ സ്വീകരിച്ചു തുടർ അനുമതിക്ക് കേന്ദ്രത്തിലേക്ക് അയക്കുന്നതായി ചുരുങ്ങും. ഫെഡറൽ അഡ്മിനിസ്ട്രേഷനായിരിക്കും പൗരത്വം അനുവദിക്കുക. പൗരത്വ ഫീസിലും കുറവുണ്ട്.

ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ യൂറോപ്യൻ ആദ്യകാല കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്കാണ് പുതിയ നിയമം കൊണ്ട് പ്രയോജനമെങ്കിലും ഭാവിയിൽ ഇത് സ്വിറ്റ്സർലൻഡിൽ കുടിയേറിയിട്ടുള്ള സ്വിസ് സംസ്കാരം ഉൾക്കൊള്ളാതെ നിൽക്കുന്ന മുസ് ലിം രാജ്യങ്ങളിൽ നിന്നുള്ളവർ ദുരുപയോഗിക്കുമെന്നാണ് ഹിതപരിശോധനയെ എതിർത്തവരുടെ വാദം. ഹിജാബ് ധരിച്ച സ്ത്രീയുടെ ചിത്രമാണ് ഇവർ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. സ്വിസിലെ നിയമങ്ങളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന ആർക്കും നിലവിലുള്ള നിയമങ്ങളിലൂടെ തന്നെ സ്വിസ് പൗരത്വം നേടുന്നതിന് തടസങ്ങളില്ലെന്നും സ്വിസ് പീപ്പിൾസ് പാർട്ടി വാദിച്ചിരുന്നു.

മൂന്നാം തലമുറയ്ക്ക് ഇളവ് അനുവദിച്ചതോടെ ഇരട്ട പൗരത്വം അനുവദിക്കരുതെന്ന വാദമാണ് പുതുതായി സ്വിസ് പീപ്പിൾസ് പാർട്ടി ഉന്നയിക്കുന്നത്. റോജർ ഫെഡറർ, സ്റ്റാനിസ്ലാവ് വാവ്റിങ്ക, സ്വിസ് ദേശീയ ഫുട്ബോൾ ടീമിലെ ഭൂരിപക്ഷം അംഗങ്ങൾ തുടങ്ങിയവർ വിവിധ രാജ്യങ്ങളുടെ പൗരത്വം കൂടി സ്വിസ് പൗരത്വത്തിന്‍റെ കൂടെ കൈവശംവയ്ക്കുന്നവരാകുന്പോൾ ഈ ആവശ്യം അംഗീകരിക്കാൻ സാധ്യത തീർത്തും കുറവാണ്.

റിപ്പോർട്ട്: ടിജി മറ്റം

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.