• Logo

Allied Publications

Europe
സ്റ്റൈൻമയറുടെ വിജയം ജർമൻ സോഷ്യലിസ്റ്റുകൾക്ക് പ്രതീക്ഷയേറുന്നു
Share
ബെർലിൻ: ജർമനിയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുടെ മുഖമുദ്ര ട്രംപ് വിരുദ്ധതയാണ്. ആംഗല മെർക്കലിന്‍റെ മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പാണ് സ്റ്റൈൻമയർ കൈകാര്യം ചെയ്തിരുന്നത്. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതൽ ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതു വരെയും ട്രംപിനെ രൂക്ഷമായി വിമർശിക്കുന്നതിൽ ഒരു മടിയും കാണിച്ചിട്ടില്ല സ്റ്റൈൻമെയർ.

ചാൻസലർ തെരഞ്ഞെടുപ്പിൽ മാർട്ടിൻ ഷൂൾസിനെ മത്സരിപ്പിക്കുന്നതിന് സിഗ്മർ ഗബ്രിയേൽ എസ്പിഡി അധ്യക്ഷ പദവിയും ഉപചാൻസലർ സ്ഥാനവും ഇക്കോണമി മന്ത്രി സ്ഥാനവും ഉപേക്ഷിച്ച് വിദേശകാര്യ വകുപ്പിലേക്കാണ് ചേക്കേറിയത്. ഇതോടെ തന്നെ സ്റ്റൈൻമയർ പ്രസിഡന്‍റാകുമെന്ന് ഭരണകക്ഷിക്ക് ഉറപ്പായിരുന്നു. എന്നാൽ സ്റ്റൈൻമയറുടെ വിജയത്തെ വളരെ പ്രതീക്ഷയോടെയാണ് എസ്പിഡി ഇപ്പോൾ കാണുന്നത്.

സെപ്റ്റംബർ 24ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മെർക്കലിനെ മുട്ടുകുത്തിക്കാൻ സോഷ്യലിസ്റ്റുകൾ പ്രസിഡന്‍റിനെ തുറുപ്പു ചീട്ടാക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

ജർമനിയിൽ പ്രസിഡന്‍റ് സ്ഥാനം വലിയൊരു പങ്ക് ആലങ്കാരികം മാത്രമാണെങ്കിലും രാജ്യത്തിന്‍റെ ശബ്ദം തന്നെയാകാനുള്ള കരുത്തുണ്ട് സ്റ്റൈൻമയറുടെ നിലപാടുകൾക്ക്. അറുപത്തൊന്നുകാരനായ അദ്ദേഹം ജർമനിയിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളുമാണ്.

എസ്പിഡി പ്രതിനിധി എന്ന നിലയിൽ സ്റ്റൈൻമെയറുടെ പ്രസിഡന്‍റ് സ്ഥാനം വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ പാർലമെന്‍റ് പ്രസിഡന്‍റായിരുന്ന മാർട്ടിൻ ഷൂൾസിനെ ചാൻസലർ സ്ഥാനാർഥിയായി നിശ്ചയിച്ചതു മുതൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് സാധ്യതകളിൽ വലിയ മുന്നേറ്റം പ്രകടമായിരുന്നു. സ്റ്റൈൻമയറുടെ സ്ഥാനാരോഹണം അതിന് ആക്കം കൂട്ടാൻ ശേഷിയുള്ളതാണ്.

എഴുപത്തേഴുകാരനായ ജോവാഹിം ഗൗക്കിന്‍റെ കാലാവധി കഴിയുന്ന ഒഴിവിലാണ് അറുപത്തൊന്നുകാരന്‍റെ സ്ഥാനാരോഹണം. എസ്പിഡി സ്ഥാനാർഥിക്കെതിരേ ഉയർത്തിക്കാട്ടാൻ തുല്യമായ കരുത്തുള്ള മറ്റൊരാൾ പാർട്ടിയിൽ ഇല്ല എന്നതു കൂടി കണക്കിലെടുത്ത് മെർക്കലിന്‍റെ സിഡിയുവും സ്റ്റൈൻമയർക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​